Home Uncategorized കർണാടകയിലും, കേരളത്തിലും ബലി പെരുന്നാള്‍ ജൂൺ 7-ന് ആഘോഷിക്കും

കർണാടകയിലും, കേരളത്തിലും ബലി പെരുന്നാള്‍ ജൂൺ 7-ന് ആഘോഷിക്കും

by admin

ബെംഗളൂരു: മാസപ്പിറവി കാണാത്തതിനാല്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്ന് പണ്ഡിതന്മാര്‍ അറിയിച്ചു. വ്യാഴാഴ്ച ആകും ദുല്‍ഹജ് ഒന്ന്. ജൂണ്‍ ആറിനാകും അറഫ് നോമ്പ്.ബെംഗളൂരുയിൽ നിന്ന് അമീർ-ഇ-ഷരിയത്ത് മൗലാന സഗീർ അഹമ്മദ് ഖാൻ റഷാദി സംസ്ഥാനത്ത് മുഴുവൻ ബക്രീദ് ജൂൺ 7-ന് ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.

അതേസമയം, ദുൽ ഹജ് മാസപ്പിറവി സൗദിയിൽ ദൃശ്യമായതിനാൽ ഗൾഫിൽ എല്ലാ രാജ്യങ്ങളിലും മെയ് 28 നു ദുൽഹജ് ഒന്നായി ഉറപ്പിക്കുകയും ജൂൺ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാൾ ആഘോഷിക്കുമെന്നും അധികൃതർ പറഞ്ഞു. ഒമാനിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശൗചാലയം ഉപയോഗിക്കാൻ പണം ; നടപടി പിൻവലിച്ച് നമ്മ മെട്രോ

ബെംഗളൂരു: ബെംഗളൂരു 12 സ്റ്റേഷനുകളിൽ മെട്രോ സ്റ്റേഷനുകളിൽ ശൗചാലയം ഉപയോഗിക്കാൻ പണം നൽകണമെന്ന നിബന്ധന പിൻവലിച്ച് ബിഎംആർസിഎൽ. മെട്രോ യാത്രക്കാരിൽനിന്ന് വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണിത്.

നാഷണൽ കോളേജ്, ലാൽബാഗ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, രാഷ്ട്രീയ വിദ്യാലയ റോഡ്, ബനശങ്കരി, ജയപ്രകാശ് നഗർ,യെലച്ചനഹള്ളി, സെൻട്രൽ കോളേജ്, വിധാൻസൗധ, കബൺപാർക്ക്, ക്രാന്തിവീര സംഗൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലെ ശൗചാലയങ്ങളിലാണ് പണം വാങ്ങിത്തുടങ്ങിയത്.

ഈ ശൗചാലയങ്ങളുടെ പരിപാലനം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മൂത്രമൊഴിക്കാൻ രണ്ടുരൂപയും കക്കൂസിൽ പോകാൻ അഞ്ചുരൂപയുമാണ് നിശ്ചയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group