തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം ചൊവ്വാഴ്ച രാവിലെ 11ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മുതല്‍ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും. കഴിഞ്ഞവര്‍ഷം 87.94 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഉയര്‍ന്ന പ്ലസ് ടു വിജയം. ഈ വര്‍ഷം 4,22,890 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. 3,61,091 പേര് െറഗുലര്‍ വിഭാഗത്തിലും 44,890 പേര് സ്കോള്‍ കേരളക്ക് കീഴിലും 15,324 പേര് പ്രൈവറ്റ് കമ്ബാര്ട്ടുമെന്റല് വിഭാഗത്തിലുമാണ്. 29,711 പേരാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.
ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍: www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in മൊബൈല്‍ ആപ്പുകള്‍: SAPHALAM 2022, iExaMs-Kerala, PRD Live