Home Featured പൊതുദർശനം ആദ്യം ഇന്ദിരാനഗറിൽ പിന്നീട് കേരത്തിലേക്ക് കൊണ്ടുപോകും

പൊതുദർശനം ആദ്യം ഇന്ദിരാനഗറിൽ പിന്നീട് കേരത്തിലേക്ക് കൊണ്ടുപോകും

by admin

ബെംഗളൂരു ഇന്ന് പുലർച്ചെ നഗരത്തിലെ ചിൻമയ മിഷൻ ആശുപത്രിയിൽ അന്തരിച്ച കേരള രാഷ്ട്രീയത്തിലെ അതികായൻ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം ആദ്യം ഇന്ദിരാനഗറിലെ ടി. ജോണിന്റെ വീട്ടിൽ പൊതു ദർശനത്തിന് വക്കും. നഗരത്തിലെ എച്ച്.ജി.സി അർബുദ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഇവിടെയാണ് ഉമ്മൻ ചാണ്ടിയും കുടുംബവും താമസിച്ചിരുന്നത്.

ചിൻമയ മിഷൻ ആശുപത്രിയിൽ എംബാം നടപടികൾ തുടരുകയാണ്. പ്രതിപക്ഷ നേതാക്കളുടെ സമ്മേളനം നഗരത്തിൽ നടക്കുന്നതിനാൽ പ്രധാന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഇന്ദിരാ നഗറിൽ എത്തിയേക്കും. തുടർന്ന് എയർ ആംബുലൻസിൽ കേരളത്തിലേക്ക് കൊണ്ടു പോകും

ബംഗളൂരു: പ്രതിപക്ഷ പാർട്ടി യോഗം ഇന്നും തുടരും

ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയത്തില്‍ അപൂര്‍വമായ വിശാല സഖ്യ സാധ്യതക്ക് കളമൊരുക്കി ബംഗളൂരുവില്‍ പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചു.

പട്നയില്‍ കഴിഞ്ഞമാസം നടന്ന ആദ്യ യോഗത്തിന്റെ തുടര്‍ച്ചയായാണ് ബംഗളൂരുവിലെ യോഗം. തിങ്കളാഴ്ച അനൗപചാരിക കൂടിക്കാഴ്ചക്ക് ശേഷം വൈകീട്ട് നഗരത്തിലെ ഹോട്ടലില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴവിരുന്നില്‍ നേതാക്കള്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ നിര്‍ണായക യോഗം ചേരും. വൈകീട്ട് നാലു വരെ നീളുന്ന യോഗത്തില്‍ പ്രതിപക്ഷ സഖ്യം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും.

‘ഐക്യത്തോടെ ഞങ്ങള്‍ നിലകൊള്ളുന്നു’ എന്ന മുദ്രാവാക്യവുമായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം.2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താൻ പൊതു മിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കുക, സഖ്യത്തിന് കോഓഡിനേഷൻ കമ്മിറ്റി ചെയര്‍മാനെ നിശ്ചയിക്കുക, അതത് സംസ്ഥാനങ്ങളില്‍ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച്‌ ഫോര്‍മുല രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. പട്നയില്‍ നടന്ന ആദ്യ യോഗത്തില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ 49 നേതാക്കള്‍ ചൊവ്വാഴ്ച യോഗത്തില്‍ സംബന്ധിക്കും.

മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ (തമിഴ്നാട്), അരവിന്ദ് കെജ്രിവാള്‍ (ഡല്‍ഹി), നിതീഷ് കുമാര്‍ (ബിഹാര്‍), ഹേമന്ത് സോറൻ (ഝാര്‍ഖണ്ഡ്), ഭഗവന്ത് മൻ (പഞ്ചാബ്), മമത ബാനര്‍ജി (പശ്ചിമ ബംഗാള്‍) എന്നിവര്‍ ബംഗളൂരുവിലെത്തി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഉമര്‍ അബ്ദുല്ല, മഹ്ബൂബ മുഫ്തി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, ഡി. രാജ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും എത്തി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി.

മഹാരാഷ്ട്രയില്‍ എൻ.സി.പിയിലെ ഉള്‍പ്പോര് മുറുകുന്നതിനാല്‍ ശരദ് പവാറും മകള്‍ സുപ്രിയയും ചൊവ്വാഴ്ച രാവിലെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജെ.ഡി-എസ്, ബി.ജെ.ഡി, വൈ.എസ്.ആര്‍.സി.പി, ബി.ആര്‍.എസ്, എ.ഐ.എം.ഐ.എം, ബി.എസ്.പി തുടങ്ങിയ പ്രതിപക്ഷ സംഘടനകള്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കും. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിലും ഡല്‍ഹിയില്‍ നടക്കുന്ന എൻ.ഡി.എ യോഗത്തിലും ജെ.ഡി-എസിന് ക്ഷണം ലഭിച്ചിട്ടില്ല.

എൻ.ഡി.എയില്‍ ചേരുന്നത് സംബന്ധിച്ച്‌ ജെ.ഡി-എസില്‍ അന്തിമ തീരുമാനമാവാത്തതാണ് കാരണം. അതേസമയം, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പ്രതിപക്ഷ സമ്മേളനത്തിന് എത്തിയ സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളി. ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന മതേതര പാര്‍ട്ടികള്‍ ബി.ജെ.പിയെയും തൃണമൂലിനെയും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പ് കുറയ്ക്കാനാണ് ശ്രമമെന്നും ഒരുമിച്ച്‌ പോരാടാനുള്ള പദ്ധതി തയ്യാറാക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group