Home covid19 ഗുരുതരം; കേരളത്തിൽ ഇന്ന് നാൽപതിനായിരം കടന്ന് കോവിഡ് രോഗികൾ

ഗുരുതരം; കേരളത്തിൽ ഇന്ന് നാൽപതിനായിരം കടന്ന് കോവിഡ് രോഗികൾ

by admin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്ബിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6466, കോഴിക്കോട് 5078, മലപ്പുറം 3932, തൃശൂര്‍ 3705, തിരുവനന്തപുരം 3267, കോട്ടയം 3174, ആലപ്പുഴ 2947, കൊല്ലം 2936, പാലക്കാട് 1048, കണ്ണൂര്‍ 1906, ഇടുക്കി 1326, പത്തനംതിട്ട 1236, കാസര്‍ഗോഡ് 1007, വയനാട് 868 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

117 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 38, കാസര്‍ഗോഡ് 16, എറണാകുളം 14, പത്തനംതിട്ട 11, പാലക്കാട് 10, തൃശൂര്‍ 9, വയനാട് 8, കൊല്ലം, ഇടുക്കി 3 വീതം, തിരുവനന്തപുരം, കോട്ടയം 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2221, കൊല്ലം 2745, പത്തനംതിട്ട 565, ആലപ്പുഴ 1456, കോട്ടയം 2053, ഇടുക്കി 326, എറണാകുളം 2732, തൃശൂര്‍ 1532, പാലക്കാട് 998, മലപ്പുറം 2711, കോഴിക്കോട് 3762, വയനാട് 300, കണ്ണൂര്‍ 1590, കാസര്‍ഗോഡ് 115 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,75,658 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 13,62,363 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,84,193 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,55,453 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3868 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 715 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

വളരെ ​ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 41953 പേ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,63,321 സാമ്ബിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടപടികളും കൂടുതല്‍ ക‌‍ര്‍ശനമാക്കേണ്ടി വരും.

ഇന്ന് ച‍േര്‍ന്ന അവലോകനയോ​ഗത്തില്‍ ഇക്കാര്യങ്ങള്‍ ച‍ര്‍ച്ചയായി. വാര്‍ഡ് തല സമിതികളും റാപ്പിഡ് റെസ്പോണ്‍സ് ടീമും മിക്കവാറും സ്ഥലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വാക്സിനേഷന്‍ നടത്തിയവരുമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോ​ഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ സഹായിക്കാനാവും അവര്‍ക്കും ഇനി ചുമതല നല്‍കും. രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതില്‍ പലതരം അഭിപ്രായമുണ്ട്. ഏറ്റവും ഒടുവിലുള്ള പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാമത്തെ ഡോസ് വാക്സിന്‍ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ​ഗുണകരം എന്നാണ്. അതിനാല്‍ നേരത്തെ വാക്സിന്‍ എടുക്കാന്‍ തിരക്ക് കൂട്ടേണ്ട എന്ന് അര്‍ത്ഥം.

ഓക്സിജന്‍ വിതരണത്തില്‍ നിലവില്‍ പ്രശ്നങ്ങളില്ല. വലിയ തോതില്‍ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ ഓക്സിജന്‍ എത്തിക്കും. ഓക്സിജന്‍ പ്രധാനമായ സം​ഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോ​ഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്സിജന്‍ എത്തിക്കാന്‍ ആരോ​ഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം.

അവലോകനയോ​ഗത്തില്‍ കണ്ട ഒരു പ്രശ്നം ആലപ്പുഴയില്‍ രോ​ഗികള്‍ കൂടുന്നുണ്ട്. അവിടെ പ്രത്യേകം പരിശോധന നടത്തും. നമ്മുടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പഠനം കഴിഞ്ഞവര്‍ മെഡ‍ിക്കല്‍ കൗണ്‍സിലില്‍ അടക്കം രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരിക്കുന്നുണ്ട്. വലിയ കാലതാമസമുള്ള പ്രക്രിയ ആയതിനാല്‍ താത്കാലിക രജിസ്ട്രേഷന്‍ നല്‍കി അവരേയും രം​ഗത്തിറക്കും. സിഎഫ്‌എല്‍ടിസികള്‍ നിലവില്‍ ആവശ്യത്തിനുണ്ട്. സംസ്ഥാനത്തെ രോ​ഗവ്യാപനസ്ഥിതി വച്ച്‌ കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ വേണ്ടി വരും അതിനായി ലോഡ്ജുകളും ഹോസ്റ്റുകളും വേണമെന്നാണ് കാണുന്നത്. നമ്മുടെ സംസ്ഥാനത്ത് കെഎസ്‌ഇബിയും വാട്ടര്‍ അതോറിറ്റിയും കുടിശ്ശിക പിരിക്കേണ്ടതില്ല. രണ്ട് മാസത്തേക്ക് അതെല്ലാം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. ബാങ്കുകളുടെ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group