തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്ബിളുകളാണ് പരിശോധിച്ചത്.
യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4988, കോഴിക്കോട് 4644, മലപ്പുറം 4161, തൃശൂര്‍ 3522, തിരുവനന്തപുരം 2956, പാലക്കാട് 1334, ആലപ്പുഴ 2712, കൊല്ലം 2415, കോട്ടയം 2036, കണ്ണൂര്‍ 1808, പത്തനംതിട്ട 1040, വയനാട് 937, ഇടുക്കി 941, കാസര്‍ഗോഡ് 649 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തൃശൂര്‍ 17, തിരുവനന്തപുരം 13, പത്തനംതിട്ട 11, കൊല്ലം, വയനാട് 9 വീതം, കാസര്‍ഗോഡ് 8, പാലക്കാട് 6, എറണാകുളം 4, മലപ്പുറം 3, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1989, കൊല്ലം 1557, പത്തനംതിട്ട 751, ആലപ്പുഴ 2261, കോട്ടയം 3890, ഇടുക്കി 913, എറണാകുളം 4235, തൃശൂര്‍ 1686, പാലക്കാട് 951, മലപ്പുറം 2125, കോഴിക്കോട് 3934, വയനാട് 250, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
നിലവില്‍ 240000 ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമേ അത് തികയൂ. നാല് ലക്ഷം കൊവിഷീല്‍ഡും 75000 ഡോസ് കൊവാക്സീനും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. മെയ് മൂന്നിന് 272.8 മെട്രിക് ടണ്‍ ഓക്സിജന്‍ സ്റ്റോക്കുണ്ട്. 105.38 മെട്രിക് ടണ്‍ ഓക്സിജനാണ് ഒരു ദിവസം ആവശ്യം. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നു. അത് നല്ല രീതിയില്‍ കുറയ്ക്കാനാവണം. ഓക്സിജന്‍ ലഭ്യതയ്ക്ക് നടപടിയെടുക്കണം. ജില്ലകളില്‍ വിഷമങ്ങള്‍ ഉണ്ടായാല്‍ ഇടപെടണം. വിക്ടേര്‍സ് വഴി കൊവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ മുഴുവന്‍ സമയം നല്‍കും. സ്വകാര്യ ചാനലുകള്‍ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് സൗകര്യം ഒരുക്കണം.
അടുത്ത രണ്ടാഴ്ച കൊവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനത്തിന് തെരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിക്കും. ടെലി മെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം. ഒരു രോഗി ഒരു തവണ ബന്ധപ്പെട്ട് വീണ്ടും ബന്ധപ്പെടുമ്ബോള്‍ അതേ ഡോക്ടറെ ബന്ധപ്പെടാവുന്ന സൗകര്യം വേണം. ഇക്കാര്യത്തില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ പങ്കുവഹിക്കണം. കിടക്കകള്‍ വര്‍ധിപ്പിക്കുന്ന പ്രശ്നത്തില്‍ കെടിഡിസി അടക്കമുള്ള ഹോട്ടലുകളുടെ സൗകര്യം കിടക്ക വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കും. അവശ്യ സാധനം ഓണ്‍ലൈനായി വിതരണം ചെയ്യണം. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണം. സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സീന്‍ ഉടന്‍ നല്‍കും. മൃഗ ചികിത്സകര്‍ക്കും വാക്സീന്‍ ലഭ്യമാക്കും.
ഓഫീസിലെ ഹാജര്‍ നില 25 ശതമാനമായി നിജപ്പെടുത്തി. വാക്സീനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ വൊളണ്ടിയര്‍മാരെ നിയോഗിക്കണം. ആവശ്യമായ പൊലീസ് സഹായവും ഉറപ്പാക്കണം. അത്തരമൊരു നിലപാട് അവലോകന യോഗം എടുത്തു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംയമനത്തോടെ പെരുമാറിയ കേരള ജനതയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സമൂഹത്തിനായി. അഭിമാനാര്‍ഹമായ കാര്യമാണ്. ടിപിആര്‍ വര്‍ധന കാണിക്കുന്നത് കേരളത്തില്‍ രോഗം ഉച്ഛസ്ഥായിയിലെത്താന്‍ സമയമെടുക്കുമെന്നാണ്. രോഗവ്യാപനം ഇനി കൂടാന്‍ സാധ്യതയുണ്ട്.
ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗ്രാമീണ മേഖലയിലേക്ക് കൂടി ഇന്ത്യയില്‍ കൊവിഡ് രണ്ടാം വ്യാപനം വ്യാപിച്ചെന്ന് പറയുന്നു. മരണം വര്‍ധിക്കാന്‍ ഇത് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ പ്രതിസന്ധിയാക്കി. പഞ്ചാബിലെ 80 ശതമാനം പേര്‍ ലക്ഷണം കൂടിയപ്പോഴാണ് ചികിത്സ തേടിയത്. കേരളത്തിലും ഗ്രാമീണ മേഖലയില്‍ രോഗവ്യാപനം കൂടുതലാണ്. സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം കുറവാണെന്നതും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംവിധാനം മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്.
എങ്കിലും നിയന്ത്രണം ഗ്രാമ മേഖലകളിലും അനിവാര്യമാണ്. നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ആ കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്‍റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ നില ഇടയ്ക്ക് പരിശോധിക്കണം. ആര്‍ക്കെങ്കിലും ചികിത്സ ലഭിക്കാതെ ഉണ്ടാകാതെ നോക്കണം. 50 ശതമാനം പേരിലേക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വെച്ചാണ്. ഗൗരവത്തോടെ പരിഗണിക്കേണ്ട പ്രശ്നമാണ്. അവനവന്‍റെ വീടുകളില്‍ സുരക്ഷാ വലയം തീര്‍ക്കാന്‍ ജാഗ്രത പുലര്‍ത്തണം. വയോജനങ്ങളും കുട്ടികളും ഇടപെടുമ്ബോള്‍ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീടില്‍ നിന്ന് പുറത്തിറങ്ങരുത്.
സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ അത്യാവശ്യ സാധനം കുറഞ്ഞ സമയത്തില്‍ വാങ്ങുക. ഡബിള്‍ മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക. തിരികെ വീട്ടിലെത്തുമ്ബോള്‍ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാനാവുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. തുമ്മല്‍, ചുമ, ജലദോഷം, ശ്വാസം മുട്ടല്‍ എന്നിവ കണ്ടാല്‍ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. മറ്റ് അംഗങ്ങളും മാസ്ക് ധരിക്കണം. കൊവിഡുണ്ടോയെന്ന് ഉറപ്പാക്കണം. മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റ് വീടുകളില്‍ പോകേണ്ടതുണ്ടെങ്കില്‍ മാസ്ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ധരിച്ചുമാണ് പോകേണ്ടത്.
കൊവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനല്‍ അടച്ചിടരുത്. അവ തുറന്നിടണം. വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം. രോഗം പകരാനുള്ള സാധ്യത കുറയും. ആളുകള്‍ നിരന്തരമായി സ്പര്‍ശിക്കുന്ന പ്രതലം, വാതിലുകളുടെ ഹാന്‍റിലുകള്‍ സ്വിച്ചുകള്‍, ഇവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യണം. കൊവിഡ് രോഗബാധ ഏല്‍ക്കാത്ത ഇടമായി വീടുകളെ മാറ്റാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണം.
സര്‍ജ് കപ്പാസിറ്റി ഉയര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അതൊന്നും മതിയാകാത്ത സാഹചര്യം രോഗവ്യാപനം വളര്‍ന്നാലുണ്ടാകുമെന്ന് മുന്‍കൂട്ടി കാണണം. ആരോഗ്യവകുപ്പിലെ എല്ലാവരും വലിയ സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ടാണ് ജോലി ചെയ്യുന്നത്. അതിനിയും കൂടരുത്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചത് 7338860 ഡോസ് വാക്സീനാണ്. നല്ല രീതിയില്‍ ആ വാക്സീന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്സീന്‍ വയലിനകത്തും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് ഉപയോഗിക്കാനായി. 7424166 ഡോസ് വാക്സീന്‍ നാം ഉപയോഗിച്ചത് ഇങ്ങനെ. കേന്ദ്രസര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്സീന്‍ വിതരണം ചെയ്യാനായത് ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് നേടിയത്. വാക്സീന്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. 45 ന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സീന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാനാവും വിധം വാക്സീന്‍ വിതരണം ഉറപ്പാക്കണം. സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണം, ദൗര്‍ലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു.
എല്ലാ വാക്സീനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. അത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. കാരുണ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമാകാനുള്ള അഭ്യര്‍ത്ഥന മാനിച്ച് പുതുതായി 11 സ്വകാര്യ ആശുപത്രികള്‍ കൂടി പദ്ധതിയുടെ ഭാഗമായി. കൂടുതല്‍ ആശുപത്രികള്‍ ഈ പാത പിന്തുടരണം. കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവും.
വന്‍കിട നിര്‍മ്മാണ സ്ഥലത്ത് ജോലിക്കാര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കണം. അല്ലെങ്കില്‍ വാഹന സൗകര്യം ഉറപ്പാക്കണം. വീട്ടുജോലിക്കാരുടെയൊക്കെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. നടത്തം, ഓട്ടം തുടങ്ങിയ വ്യായാമ മുറകള്‍ക്ക് പൊതു സ്ഥലം ഉപയോഗിക്കരുത്. വീടും വീട്ടുപരിസരവും മാത്രമേ ഉപയോഗിക്കാവൂ. പൊതു സ്ഥലത്ത് പോകുന്നവര്‍ രണ്ട് മാസ്ക് ധരിക്കണം. പലരും ഈ നിര്‍ദ്ദേശം പാലിക്കുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗം വ്യാപിക്കുന്നത് തടയാനുമാണിത്. അത് കൃത്യമായി പാലിക്കണം. രണ്ട് മാസ്കില്‍ ആദ്യം സര്‍ജിക്കല്‍ മാസ്കും പുറമെ തുണിമാസ്കുമാണ് ഉപയോഗിക്കേണ്ടത്. കച്ചവടക്കാരും ജീവനക്കാരും മാര്‍ക്കറ്റുകളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.
ഓക്സിജന്‍, മരുന്നുകള്‍ മുതലായവ അവശ്യ വസ്തുക്കളാണ്. ഇതുമായി പോകുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ തടസം ഉണ്ടാകരുത്. ആവശ്യമെങ്കില്‍ പൊലീസ് എസ്കോര്‍ട്ടും നല്‍കും. വാര്‍ഡ് തല സമിതി, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തും. 24 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തിക്കും. വാര്‍ഡുകള്‍ തോറും നിയോഗിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മികച്ചതാണ്. വനിതാ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തിന്‍റെ പ്രവര്‍ത്തനവും വിവിധ ജില്ലകളില്‍ നടക്കുന്നു. ഇന്ന് മാസ്ക് ധരിക്കാത്ത 13730 പേര്‍ക്കെതിരെയും അകലം പാലിക്കാത്ത 9551 പേര്‍ക്കെതിരെയും കേസെടുത്തു. പിഴയായി ഈടാക്കിയത് 5634500 രൂപയാണ്.
വാക്സീന്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കേന്ദ്രമാണ് വാക്സീന്‍ നല്‍കേണ്ടത്. അവരുടെ നയമനുസരിച്ച് 18 ന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വിതരണം. സര്‍ക്കാര്‍ വിചാരിച്ചാല്‍ വാക്സീന്‍ കിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് 18 ന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ക്രമീകരണത്തിലൂടെ വാക്സീന്‍ നല്‍കണം. മനുഷ്യന്‍ ആശങ്കയില്‍ നില്‍ക്കുമ്ബോള്‍ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടത്. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. തിരുത്തുമെന്ന് പ്രതീക്ഷിക്കാം.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ സ്ഥിതി വെച്ച് പറയുന്നതാണ്. നമ്മള്‍ ആദ്യമേ ആവശ്യമായ വാക്സീന്‍ ലഭ്യമാക്കണമായിരുന്നു. എന്നാല്‍ നമുക്ക് വേണ്ടത് കരുതാതെ മറ്റ് നടപടികളിലേക്ക് പോയെന്നാണ് കരുതുന്നത്. ഏതെല്ലാം വഴിക്ക് വാക്സീന്‍ ലഭിക്കുമോ, അതെല്ലാം സ്വീകരിക്കണം എന്നാണ് കരുതുന്നത്.
സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് പൊതുസമൂഹത്തിന് വേണ്ടിയാണ്. നിഷേധ നിലപാട് സ്വകാര്യ ലാബുകളില്‍ നിന്നുണ്ടായാല്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കും. അത് തന്നെയാണ് ഇന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയും പറഞ്ഞതെന്നാണ് മനസിലാക്കുന്നത്.