Home covid19 കേരളത്തില്‍ പടര്‍ന്നുപിടിച്ച് കോവിഡ്, സ്ഥിരീകരിച്ചത് പുതിയ ഉപവകഭേദം, ബാധിച്ചത് നിരവധി പേര്‍ക്ക്, ജാഗ്രതാനിര്‍ദേശം

കേരളത്തില്‍ പടര്‍ന്നുപിടിച്ച് കോവിഡ്, സ്ഥിരീകരിച്ചത് പുതിയ ഉപവകഭേദം, ബാധിച്ചത് നിരവധി പേര്‍ക്ക്, ജാഗ്രതാനിര്‍ദേശം

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎന്‍.1’ സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചു.തിരുവനന്തപുരം സ്വദേശിയായ 79കാരനാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി. നേരത്തെ സിംഗപ്പൂരില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിക്ക് നേരത്തെ ജെഎന്‍1 കണ്ടെത്തിയിരുന്നു.കേരളത്തില്‍ പുതിയ വകഭേദം കണ്ടെത്തിയതോടെ കേന്ദ്രം ആരോഗ്യവകുപ്പുമായി ആശയവിനമയം നടത്തി. വിദേശത്തു നിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം.

ചക്രവാതച്ചുഴി; വരും മണിക്കൂറില്‍ അതിതീവ്ര മഴ, 40 കിമീ വേഗതയില്‍ കാറ്റിനും സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായിട്ടാണ് മഴ ലഭിക്കുക. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നാണ് ചക്രവാതചുഴി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായിട്ടാണ് മഴ ലഭിക്കുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group