തിരുവനന്തപുരം: സ്കൂളുകളിൽ അടക്കം മെൻസ്ട്രൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പത്തു കോടി വകയിരുത്തിയതായി ബജറ്റ് പ്രഖ്യാപനം.
സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള നിർഭയ പദ്ധതിക്കായി പത്തു കോടി നീക്കിവച്ചതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സാനിറ്ററി നാപ്ടിനുകൾക്ക് പകരമായാണ് കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കുന്നത്.
ഇത് നടപ്പാക്കാനായി തൊഴിലിടങ്ങൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും പ്രചരണവും സംഘടിപ്പിക്കും.
അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കും. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്ന പദ്ധതിയുടെ നടത്തിപ്പിനായി 63.5 കോടി രൂപ വകയിരുത്തി. ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കൂടുതൽ ഡേ കെയർ സെന്ററുകൾ, ക്രഷുകൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങാനായി 10 കോടി രൂപ മാറ്റിവച്ചു. തദ്ദേശസ്ഥാപനങ്ങളുടെയും ജനകീയ സമിതികളുടെയും സഹകരണത്തോടെയാവും ആരംഭിക്കുക. 19.3 കോടി രൂപ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പദ്ധതികൾക്കായി അനുവദിച്ചിട്ടുണ്ട്.
സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാനവിഹിതമായി 13 കോടി രൂപ അനുവദിച്ചു.19.50 കോടി രൂപ ഇതിലേക്ക് കേന്ദ്രവിഹിതമായി പ്രതീക്ഷിക്കുന്നതായും മന്ത്രി ബജറ്റ് അവതരിപ്പിക്കവെ വ്യക്തമാക്കി
- മെന്‍സ്ട്രല്‍ കപ്പ്, സ്ത്രീകളുടെ ആ സംശയങ്ങള്‍ക്ക് ഉത്തരം
- സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വാർത്ത
- വനിതകള്‍ക്ക് കരുതല്‍; സ്കൂളുകളിലടക്കം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ 10 കോടി
- ‘ആർത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തം’; ശ്രദ്ധേയമായി മെൻസ്ട്രൽ കപ്പ് അനുഭവ കുറിപ്പ്