Home covid19 അതിര്‍ത്തിയില്‍ അയവ്; അടച്ച പത്ത് ഇടറോഡുകളില്‍ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

അതിര്‍ത്തിയില്‍ അയവ്; അടച്ച പത്ത് ഇടറോഡുകളില്‍ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

by admin

പാറശ്ശാല: തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇന്നലെ അടച്ച 10 ഇടറോഡുളില്‍ മൂന്നെണ്ണം തുറന്നു. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്ബന എന്നിവടങ്ങളിലെ ഇടറോഡുകള്‍ ആണ് തുറന്നത്. പാറശ്ശാല മുതല്‍ വെള്ളറട വരെ തമിഴ്‌നാട് അതിര്‍ത്തി വരുന്ന സ്ഥലങ്ങളിലെ ഇടറോഡുകള്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസ് ബാരിക്കേഡ് വച്ച്‌ അടച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബാംഗ്ളൂരിൽ മാത്രം ഇന്നു പതിനൊന്നായിരത്തിനു മുകളിൽ കേസുകൾ. 43 മരണം

കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസും ഉദ്യോഗസ്ഥരും കേരളത്തില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ഇ പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവരെയാണ് കടത്തിവിടുന്നത്. എന്നാല്‍ തിരിച്ച്‌ കേരളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ കേരള പൊലീസ് ഒരു പരിശോധനയും നടത്തുന്നില്ല.

കേരളത്തിൽ ഇന്ന് 13835 പേർക്ക് കോവിഡ്. ആകെ കോവിഡ് മരണം 4904

ഇടുക്കിയിലെ നാല് ചെക്ക് പോസ്റ്റുകളിലും കേരള പൊലീസ് പരിശോധന നടത്തുന്നില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നല്ലാതെ അതിര്‍ത്തികള്‍ അടക്കരുതെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

ബംഗളുരുവിൽ നിന്നും മടങ്ങുന്നവർ ശ്രദ്ധിക്കുക “പാക്കേഴ്സ് ആൻഡ് മൂവേഴ്‌സ് ” ചതിക്കുഴിയിൽ വീഴരുത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group