മലപ്പുറം: കോവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയെടുത്ത് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. തിരൂര്‍ ഏഴൂര്‍ ഗവ. ഹൈസ്കൂള്‍ മേഖലയില്‍ താമസിക്കുന്ന 62 കാരനാണ് രോഗ ബാധ. രോഗം ശരീരത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തു.
ഏപ്രില്‍ 22നാണ് തിരൂര്‍ സ്വദേശിയായ 62കാരന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെയ് മൂന്നിന് ഡിസ്ചാര്‍ജ്ജും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കണ്ണിന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്.പിന്നീട് കൂടുതല്‍ ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.
പിണറായി 2.0 മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരും വകുപ്പുകളും
ഫംഗസ് വ്യാപനം ഉണ്ടാകും എന്ന് കണ്ടെത്തി ഇടത് കണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു. ഈ മാസം 7 നാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇദ്ദേഹം പ്രമേഹ ബാധിതന്‍ ആണ്. ഒരാഴ്ചത്തെ ചികിത്സക്ക് 6.25 ലക്ഷം രൂപ ചിലവായതായും ഇനിയും ആഴ്ച കളോളം ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് രോഗബാധിതന്റെ മകന്‍ പറഞ്ഞു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions