Home Featured കാവേരീ നദീജല തർക്കം; കർണാടക സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്

കാവേരീ നദീജല തർക്കം; കർണാടക സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്

by admin

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് നദീജലം വിട്ടു നൽകാൻ കർണാടക തയ്യാറാകാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്. കാവേരി വാട്ടർ മാനേജ്‌മന്റ് ബോർഡ് വെള്ളം വിട്ടു നൽകാൻ ശുപാർശ ചെയ്തിട്ടും കർണാടക സർക്കാർ അത് നിരസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കർണാടക സർക്കാർ കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും സുപ്രീംകോടതിക്ക് മാത്രമേ വിഷയത്തിൽ ഇടപെടാൻ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേനൽ കടുത്തതോടെ രൂക്ഷമായ ജലക്ഷാമം നേരിടുന്ന തമിഴ്‌നാടിന് മെയ് മാസത്തേക്ക് 2.5 ടിഎംസി വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി(സിഡബ്ല്യുആർസി) ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ദുരൈ മുരുകന്റെ പ്രസ്താവന.

2023 നവംബർ 1 മുതൽ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുനൽകാൻ സിഡബ്ല്യുആർസി കർണാടകയോട് ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ, കാവേരി നദീതടത്തിൽ ആവശ്യത്തിനുള്ള ജലമില്ലാത്തതിനാൽ കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കാനാവില്ലെന്നും കർണാടക സർക്കാർ പറഞ്ഞിരുന്നു. അതേസമയം, ഈ വർഷം മാർച്ചിൽ കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്നു. ബെംഗളൂരുവിലെ 14,000 കുഴൽക്കിണറുകളിൽ 6,900 എണ്ണവും വറ്റിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group