Home Featured കാശ്മീരിൽ ഏറ്റുമുട്ടൽ; ഓഫീസറടക്കം നാല് ജവാന്മാർക്ക് വീരമൃത്യു

കാശ്മീരിൽ ഏറ്റുമുട്ടൽ; ഓഫീസറടക്കം നാല് ജവാന്മാർക്ക് വീരമൃത്യു

by admin

ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം നാല് ജവാന്മാർക്ക് വീരമൃത്യു.

രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷൻസ് വിഭാഗവും ജമ്മു കശ്മീർ പോലീസും ദോഡ ടൗണില്‍നിന്ന് 55 കിലോമീറ്റർ അകലെയുള്ള വനമേഖലയില്‍ ഭീകരർക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

തിങ്കളാഴ്ച വൈകീട്ടുണ്ടായ ഏറ്റുമുട്ടലിനുപിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സുരക്ഷാസേന പിന്തുടർന്നു. രാത്രി ഒൻപതോടെ വനത്തിനുള്ളില്‍വച്ച്‌ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഗുരുതര പരിക്കേറ്റ നാല് ജവാന്മാരാണ് വീരമൃത്യുവരിച്ചതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഏറ്റുമുട്ടലിനെത്തുടർന്ന് കൂടുതല്‍ സുരക്ഷാ സൈനികരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group