ബെംഗളൂരു : സംസ്ഥാനത്ത് നടത്തുന്ന ജാതി സർവേയിൽ ഇതുവരെ 12.87 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. സെപ്റ്റംബർ 22-നാണ് സർവേ ആരംഭിച്ചത്.ആദ്യദിവസങ്ങളിൽ അപ്ലിക്കേഷനിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ആശയക്കുഴപ്പവും സാങ്കേതിക പ്രശ്നങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇത് പരിഹരിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യം നേരിട്ട കാലതാമസ പ്രശ്നമില്ലാതെ വേഗത്തിൽ സർവേ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.ആദ്യദിവസങ്ങളിൽ അപ്ലിക്കേഷനിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ആശയക്കുഴപ്പവും സാങ്കേതിക പ്രശ്നങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇത് പരിഹരിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആദ്യം നേരിട്ട കാലതാമസ പ്രശ്നമില്ലാതെ വേഗത്തിൽ സർവേ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.ശനിയാഴ്ചമാത്രം 8.18 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാനത്ത് ആകെ 1.43 കോടി കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനുണ്ട്. ഒക്ടോബർ ഏഴുവരെയാണ് സർവേ നടത്തുന്നത്. വിവരശേഖരണത്തിനായി 1.75 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ടേം പരീക്ഷ സമയത്ത് സർവേയ്ക്ക് നിയോഗിച്ചതിന്റെ പേരിൽ അധ്യാപകർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സർവേ നീട്ടണമെന്നും മാറ്റിവെയ്ക്കണമെന്നുമുള്ള ആവശ്യവും ഉയർന്നുവെങ്കിലും സർക്കാർ ഇത് തള്ളുകയായിരുന്നു.
സർവേ തടയാൻവേണ്ടി സമർപ്പിച്ച ഹർജികൾ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ സർവേ നടത്താനുള്ള തടസ്സങ്ങൾ പൂർണമായും നീങ്ങുകയായിരുന്നു.സംസ്ഥാന പിന്നാക്ക കമ്മിഷൻ്റെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. ഒരോ ജാതിയിൽ ഉൾപ്പെട്ടവരുടെയും എണ്ണം കണക്കാക്കുന്നതിന് ഒപ്പം സാമൂഹിക, വിദ്യാഭ്യാസനില മനസ്സിലാക്കുന്നതിനുകൂടിയാണ് സർവേ. സർവേയിൽ പങ്കെടുക്കേണ്ടത് നിർബന്ധമല്ലെന്ന് കഴിഞ്ഞദിവസം പിന്നാക്ക കമ്മിഷൻ വ്യക്തമാക്കിയിരുന്നു. കോടതിയിലും ഇക്കാര്യം അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടുന്ന ബിജെപി എംപി തേജസി സൂര്യ താൻ സർവേയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.
വിവരങ്ങൾ സർക്കാർ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഉറപ്പില്ല. വിവിധ വിഭാഗങ്ങളിൽപ്പെടുന്നവരെ വിഭജിക്കാൻ വേണ്ടിയാണ് സർവേ നടത്തുന്നത്.സർക്കാരിന്റെ രാഷ്ട്രീയ താത്പര്യംമാത്രമാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു. അതിനാൽ ജനങ്ങൾ സർവേ ബഹിഷ്കരിക്കണമെന്നും വിവരങ്ങൾ പങ്കുവെയ്ക്കരുതെമന്നും ആഹ്വാനംചെയ്തു. അടുത്തമാസം അവസാനിക്കുന്ന വിവരശേഖരണത്തിനുശേഷം ഡിസംബറിൽ സർവേ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.