ബെംഗളൂരു : രണ്ടാഴ്ചയായി കർണാടക സമസ്താന വ്യാപകമായി ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യു ഇന്ന് ചേർന്ന ഉന്നത തല യോഗത്തിൽ പിൻവലിച്ചു തീരുമാനമായി .നാളെ മുതൽ കർഫ്യു ഉണ്ടായിരിക്കില്ല .നൈറ്റ് കർഫ്യു രാത്രി 11 മുതൽ രാവിലെ 5 മണി വരെ ആയി പുനഃ ക്രമീകരിക്കുയും ചെയ്തു.ഇത് സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.മന്ത്രി ആർ അശോകയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
പനിക്കും ചുമയ്ക്കുമപ്പുറം മുന്നാം തരംഗം ആശുപത്രിയിൽ ചികിത്സ തേടാനും മാത്രമില്ലെന്ന് ചർച്ചയുണ്ട്. കോവിഡ് നിയന്ത്രണം കാരണം നിത്യജീ വിതം വഴിമുട്ടുന്ന അവസ്ഥയുണ്ടെന്നും ജനത്തിന്റെ ഈ വികാരം കോവിഡ് സാങ്കേതിക സമിതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ കോവിഡ് വ്യാപന സാഹചര്യം കൂടി കണക്കിലെടുത്താകും ഇളവുകളിൽ അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതാണു സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ വ്യക്തമാക്കി. അവരുടെ ആവശ്യങ്ങൾ കോവിഡ് സാങ്കേതിക സമിതിക്കു മുന്നിൽ വയ്ക്കുമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി.
ബെംഗളൂരുവിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ജനങ്ങൾക്ക് ഉറപ്പ് നൽകി. കേസുകളിലോ ആശുപത്രിയിലോ ഉണ്ടാകുന്ന ഏത് കുതിച്ചുചാട്ടവും നേരിടാൻ പൗരസമിതി പൂർണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.