Home Uncategorized ഇനി കേരള മോഡല്‍:കര്‍ണാടക പൊലീസ്ബ്രിട്ടീഷ് തൊപ്പിയൂരുന്നു;

ഇനി കേരള മോഡല്‍:കര്‍ണാടക പൊലീസ്ബ്രിട്ടീഷ് തൊപ്പിയൂരുന്നു;

by admin

ബംഗളൂരു:കർണാടക പൊലീസ് സേനയിലെ കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അംഗങ്ങള്‍ അണിയുന്ന ബ്രിട്ടീഷ്ഭ രണ കാലത്തെ തൊപ്പി ഉപേക്ഷിക്കാൻനടപടിയാരംഭിച്ചു.കേരളത്തിലെപോലെ സ്മാർട്ട് പീക്ക്ഡ് തൊപ്പിയിലേക്കാണ് പരിഷ്‍കരണ ലക്ഷ്യം.തൊപ്പി മാറ്റണമെന്ന ആവശ്യം കേരളത്തില്‍ പരിഷ്കരണം നടപ്പായ മുതല്‍ ഉയർന്നിരുന്നു. റാലികള്‍, പ്രതിഷേധങ്ങള്‍, ലാത്തി ചാർജുകള്‍ എന്നിവ നടക്കുമ്ബോള്‍ നിലവിലുള്ള തൊപ്പികള്‍ പലപ്പോഴും ശല്യമാവുന്നു.ശരിയായി തലയില്‍ നില്‍ക്കുന്നില്ല, ഓടുന്നതിനിടയില്‍ വീണാല്‍ അത് അവഹേളനം മാത്രമല്ല, യൂണിഫോമിനോടുള്ള അനാദരവുമാവുന്നു.

തൊപ്പികളുടെ ആരോഗ്യപരമായ പ്രതികൂല ഫലങ്ങളെക്കുറിച്ച്‌ കേന്ദ്ര ആരോഗ്യ വകുപ്പ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍മാർക്കും കോണ്‍സ്റ്റബിള്‍മാർക്കും പീക്ക് ക്യാപ്പുകള്‍ നല്‍കിയിട്ടുണ്ട്.കർണാടകയില്‍ ഇതേ മോഡല്‍ പുറത്തിറക്കുന്ന വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ ഡിജി-ഐജി പി ഡോ. അലോക് മോഹൻ നിർദേശിച്ചു.

ക്യാപ്പുകളുടെ വിതരണത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനായി ഏപ്രില്‍ നാലിന് സംസ്ഥാന സായുധ റിസർവ് സേനയുടെ (കെഎസ്‌ആർപി) അഡീ. ഡയറക്ടർ ജനറല്‍ ഓഫ് പോലീസിന്റെ അധ്യക്ഷതയില്‍ കിറ്റ് സ്പെസിഫിക്കേഷൻ കമ്മിറ്റിയുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.ബംഗളൂരു നോർത്ത് ഡിവിഷൻ, ആസ്ഥാന ഡിവിഷൻ ഐജിപി, സിഎആർ ഡിസിപിമാർ, ബംഗളൂരു സിറ്റി ജില്ല എസ്പി, കെഎസ്‌ആർപി കമാൻഡന്റ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തില്‍ നിലവിലെ പോലീസ് തൊപ്പിയുടെ ഗുണദോഷങ്ങളെക്കുറിച്ച്‌ ചർച്ച നടക്കും. ഒരു പീക്ക് ക്യാപ്പ് ശുപാർശ ഇതിലാണ് ഉരുത്തിരിയുക.

You may also like

error: Content is protected !!
Join Our WhatsApp Group