Home Featured സംസ്ഥാനത്തെ ആദ്യ കിംസ് ആശുപത്രി ബെംഗളൂരുവിൽ

സംസ്ഥാനത്തെ ആദ്യ കിംസ് ആശുപത്രി ബെംഗളൂരുവിൽ

by admin

ബെംഗളൂരു : കൃഷ്‌ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (കിംസ്) കർണാടകത്തിലെ ആദ്യ ആശുപത്രി ബെംഗളൂരുവിൽ ആരംഭിക്കും.450 കിടക്കകളോടു കൂടിയ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. 35 വിഭാഗങ്ങളിലായി വിദഗ്‌ധചികിത്സ ഇവിടെ ലഭിക്കും. 120-ൽ പരം കിടക്കകളുള്ള ഐസിയു, 100-ൽ ഏറെ ഒപിഡി മുറികൾ എന്നിവയും പുതിയ ആശുപത്രിയിലുണ്ടാകും.

എല്ലായിടത്തും മികച്ചനിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂരുവിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതെന്ന് കിംസ് ചെയർമാനും എംഡിയുമായ ഡോ.ഭാസ്കർ റാവു പറഞ്ഞു. ബെംഗളൂരുവിൽ തന്നെ ഉടൻ രണ്ടാമത്തെ ആശുപത്രിയും തുടങ്ങും.

കടലോരത്തെ മണല്‍പ്പുറത്ത് പകല്‍ കിടന്നുറങ്ങും, രാത്രി കടലിലേക്കിറങ്ങും; ലോകത്തിലെ ഏറ്റവും വലിയ മാംസഭോജിയായ ജീവി ഇതാണ്!

ലോകത്തെ ഏറ്റവും വലിയ മാംസഭോജിയായ ജീവി ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? ശരാശരി 3600 കിലോഗ്രാം ഭാരമുള്ള ഒരു ജീവിയാണ് ലോകത്തെ ഏറ്റവും വലിയ മാംസഭോജി.ഭീമാകാരനായ ഈ മാംസഭോജിയുടെ പേരാണ് കടലാന അഥവാ ആനത്തിമിംഗലം. ഒരു കാറിനേക്കാള്‍ വലിപ്പമാണ് ഇവയ്ക്കുള്ളത്. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും വലിയ നീലത്തിമിംഗലങ്ങള്‍ മാംസഭുക്കുകളാണല്ലോ എന്ന് എന്നാല്‍ അവ കാർണിവോറ കുടുംബത്തില്‍പ്പെടുന്നില്ല.തുമ്ബിക്കൈ പോലെ തോന്നിക്കുന്ന നീണ്ട മുഖവും ആനയെപ്പോലെ വലുപ്പവും ഉള്ളതിനാലാണ് ഈ ജീവിയെ കടലാന എന്ന് വിളിക്കുന്നത്.

വടക്കൻ പസഫിക് മഹാസമുദ്രത്തില്‍, ഉത്തര അമേരിക്കയുടെ തീരങ്ങളിലും ദക്ഷിണമേഖലയിലെ ഫാക്ലൻഡ് ദ്വീപിനു ചുറ്റുമുള്ള കടലിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. പെണ്‍ വിഭാഗത്തില്‍പെട്ടവയുടെ ഭാരം ഏകദേശം 900 കിലോഗ്രാം വരെയാണ്. എന്നാല്‍ ആണ്‍ കടലാനക്ക് ശരാശരി 3,600 കിലോഗ്രാം ഭാരം ഉണ്ടാകും. ചിലപ്പോള്‍ ഇത് ചെറിയ കാറുകളുടെ ഭാരത്തിന്റെ ഇരട്ടിയിലധികം വരും.

ഗിന്നസ് വേള്‍ഡ് റെക്കോർഡ്സ് പ്രകാരം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ കടലാനയ്ക്ക് ഏകദേശം 4,000 കിലോഗ്രാം ഭാരവും 6.8 മീറ്റർ നീളവും ആയിരുന്നു.കടലില്‍ മാത്രമല്ല കരയിലും സഞ്ചരിക്കാൻ കഴിയുന്ന ജീവികളാണ് കടലാനകള്‍. കരയിലൂടെ സഞ്ചരിക്കാനാവുമെങ്കിലും വളരെ പതിയെ മാത്രമേ ഇവയ്ക്ക് മുന്നോട്ട് നീങ്ങാൻ കഴിയൂ. പകല്‍ സമയത്ത് കടലോരത്തെ മണല്‍പ്പുറത്ത് കിടന്ന വിശ്രമിക്കുന്ന അവ രാത്രി കാലങ്ങളില്‍ ആഹാരസമ്ബാദനത്തിനായി കടലിലേക്കിറങ്ങും.

ചില പ്രത്യേകയിനം മത്സ്യങ്ങള്‍, കണവ, ചെറു തിരണ്ടികള്‍, സ്രാവുകള്‍ തുടങ്ങിയവയാണ് കടലാനകളുടെ ഭക്ഷണം. മാത്രമാ ഇവാ കടല്‍പായലുകളും ആഹാരമാക്കാറുണ്ട്. ഇവയുടെ പല്ലുകള്‍ പൊതുവെ അകന്നാണ് ഇരിക്കുന്നത് അതിനാല്‍ ചവയ്‌ക്കാൻ പ്രയാസമുണ്ട്. ഇതുകൊണ്ട് തന്നെ ഭക്ഷണസാധനം ഒന്നായി വിഴുങ്ങാൻ മാത്രമേ ഇവയ്ക്ക് സാധിക്കൂ.മനുഷ്യനെ അത്രകണ്ട് ഭയക്കുന്ന ജീവികളല്ല കടലാനകള്‍. കൂട്ടങ്ങളായി താമസിക്കുന്ന ഇവയെ വേഗം പിടികൂടാൻ കഴിയും. തുകലിനും പല്ലിനുമായി മനുഷ്യർ ഇവയെ വേട്ടയാടാറുണ്ട്. അതിനാല്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗ്ഗത്തില്‍ കടലാനകളും ഉള്‍പ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group