ബെംഗളൂരു: നെഞ്ചുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ പത്ത് കിലോമീറ്റർ ചുമന്ന് യുവാക്കൾ. ബെലഗാവിയിലെ ഖാനാപുരിനടുത്തുള്ള വനമേഖലയിലെ ആമഗോൺ ഗ്രാമത്തിലാണ് സംഭവം.38-കാരിയായ ഹർഷദ ഹരിശ്ചന്ദ ഖാഡിക്കുവേണ്ടിയായിരു ന്നു യുവാക്കളുടെ രക്ഷാപ്രവർത്തനം. കനത്തമഴയിൽ റോഡ് തകർന്നതിനെത്തുടർന്ന് വാഹനമെത്തിക്കാൻ കഴിയാതെവരു കയായിരുന്നു.
മരത്തടികൊണ്ടുണ്ടാക്കിയ സ്ട്രച്ചറിൽ കിടത്തി യുവാക്കൾ മാറിമാറി ചുമന്നുകൊണ്ട് റോഡ് സൗകര്യമുള്ള സ്ഥലംവരെ എത്തിക്കുകയായിരുന്നു. അവിടെനിന്നു ആംബുലൻസിൽ ഖാനാപുർ താലൂക്കാശുപത്രിയി ലെത്തിച്ചു.ആരോഗ്യസ്ഥിതി ഗുരുതര മായതോടെ ബെലഗാവി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഇവർ അപകടനില തരണം ചെയ്തു. ഗ്രാമത്തിലെ 20 യുവാക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇതിൻ്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മഴയത്ത് നനയാതിരിക്കാൻ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് യുവതിയെ ചുമന്നുകൊണ്ടു പോയത്.