ബംഗളുരു :പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും വേൾഡ് കമ്മ്യൂണിക്കേഷൻ കൗൺസിലും ഗോവയിൽ സംഘടിപ്പിച്ച പതിനഞ്ചാമത് ഗ്ലോബൽ കോൺഫറൻസിലും കോൺക്ലേവിലും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) അഞ്ച് അവാർഡുകൾ നേടി.
പൊതുമേഖലയിലെ കോവിഡ് മാനേജ്മെന്റ്-സിൽവർ അവാർഡ്, സിഎസ്ആർ നടപ്പിലാക്കുന്ന മികച്ച പൊതുമേഖലാ സ്ഥാപനം-വെങ്കല അവാർഡ്, ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻ ഫിലിംസ്-വെങ്കല അവാർഡ്, ഹൗസ് ജേണൽ-പ്രിന്റ് (റീജിയണൽ)-ഗോൾഡ് അവാർഡ്, ഇന്നൊവേഷൻ കോവിഡ് -19 സമയത്ത് കസ്റ്റമർ കെയറിൽ – ഗോൾഡ് അവാർഡ്.സെപ്റ്റംബർ 18 ന് നടന്ന പരിപാടിയിൽ കെഎസ്ആർടിസിക്ക് അവാർഡുകൾ സമ്മാനിച്ചു.
കല, സാംസ്കാരിക, ഗോത്ര ക്ഷേമം, സിവിൽ സപ്ലൈസ്, വിലനിയന്ത്രണം, എന്നീ വകുപ്പുകൾ കയ്കാര്യം ചെയ്യുന്ന ഗോവ മന്ത്രി ഗോവിന്ദ് ഗൗഡിൽ നിന്ന് കെഎസ്ആർടിസി ഈ അവാർഡുകൾ സ്വീകരിച്ചു.കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ശിവയോഗി സി.കലസാദ് സന്തോഷം പ്രകടിപ്പിക്കുകയും കോവിഡ് -19 സമയത്ത് സ്വീകരിച്ച ജനസൗഹൃദ നടപടികൾക്ക് ജീവനക്കാരും കോർപ്പറേഷനും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.