കർണാടകയിലെ കുടക് ജില്ലയിൽ മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടെ ഭാര്യയെ വെടിവെച്ചുകൊന്ന സംഭവത്തിൽ 43കാരൻ അറസ്റ്റിൽ.മുൻ ഗ്രാമപഞ്ചായത്ത് അംഗം ശിൽപ സീതമ്മയെ (37) കൊലപ്പെടുത്തിയ ശേഷം ഭർത്താവ് നായകണ്ട ബൊപ്പണ്ണ കൈയിൽ റൈഫിളുമായി വിരാജ്പേട്ട റൂറൽ പോലീസ് സ്‌റ്റേഷനിലെത്തി ശനിയാഴ്ച രാവിലെ കീഴടങ്ങി. ശനിയാഴ്ച രാവിലെ ശിൽപ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ 8.45 ഓടെ ബൊപ്പണ്ണ റൈഫിൾ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
ബൊപ്പണ്ണയുടെയും സീതമ്മയുടെയും ബന്ധം അടുത്തിടെ വഷളായിരുന്നെന്നും തൻ്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രതി സംശയിക്കുകയും ചെയ്തു . സീതമ്മ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു.2012 നും 2017 നും ഇടയിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു സീതമ്മ. ബൊപ്പണ്ണ ഒരു സർവീസ് സ്റ്റേഷൻ നടത്തുന്നു, കൂടാതെ ഒരു കോഫി എസ്റ്റേറ്റുമുണ്ട്. ഇരുവരും ബെതൊല്ലി ഗ്രാമത്തിലെ താമസക്കാരായിരുന്നു. ദമ്പതികൾക്ക് 10, 11 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺമക്കളുണ്ട്.