Home Featured ബംഗളുരു: ലോറിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ചു

ബംഗളുരു: ലോറിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ചു

by admin

ബെംഗളൂരു: ഗുണ്ടൽപേട്ടിൽ ലോറിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചതിനെത്തുടർന്ന് യുവാവ് പൊള്ളലേറ്റ്‌ മരിച്ചു. മൈസൂരു സ്വദേശിയായ മുസമ്മിൽ അഹമ്മദാണ് (35) മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

മൈസൂരുവിൽനിന്ന് ഗുണ്ടൽപേട്ടിലേക്ക് പോകുകയായിരുന്ന മുസമ്മിൽ ഒാടിച്ച കാർ എതിർദിശയിൽ വരുകയായിരുന്ന പച്ചക്കറിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ചയുടനെ തീപിടിച്ച കാറിന്റെ മുൻവശം പൂർണമായും തകർന്നതിനാൽ മുസമ്മിലിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും മുസമ്മിൽ മരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലോറിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group