ബെംഗളൂരു: മദ്യപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ പിതാവ് പെട്രോളൊഴിച്ച് തീവെച്ചുകൊന്നു. കർണാടകത്തിലെ ബെംഗളൂരു റൂറൽ ജില്ലയിൽ ദൊഡ്ഡബല്ലാപുര വണിഗരഹള്ളി സ്വദേശി ആദർശാണ് (28) മരിച്ചത്. ആദർശിന്റെ അച്ഛൻ ജയരാമയ്യയെ (58) പോലീസ് അറസ്റ്റുചെയ്തു.മദ്യപിക്കാൻ പണം നൽകാത്തതിന് അടുത്തിടെ ഇയാൾ അമ്മയെ മർദിച്ച സംഭവവുമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായാണ് ജയരാമയ്യ മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരു:മദ്യപാനിയായ മകനെ പിതാവ് തീവെച്ചുകൊന്നു
previous post