ബംഗളുരു: മുഹമ്മദ് ഹാരി സ് നാലപ്പാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. മുൻ പ്രസിഡന്റായിരുന്ന രക്ഷാരാമയ്യയുടെ കാ ലാവധി ജനുവരി 31ന് അവസാനിച്ചതോടെയാണ് മുഹമ്മദ് ഹാരിസ് ചുമതലയേറ്റത്.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയാണ് അദ്ദേഹം പുതിയ ഓഫിസിലേക്ക് പ്രവേശി ച്ചത്. ഈ മാസം 10നു ജില്ലാ യുത്ത് കോൺഗ്രസ് കമ്മിറ്റി അംഗ ങ്ങൾക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ വർഷം ജൂണിൽ നടന്ന പ്രസിഡന്റ് തിര ഞ്ഞെടുപ്പിൽ 64,203 വോട്ടുകൾ നേടി മുഹമ്മദ് ഹാരിസ് ഒന്നാമ തെത്തിയിരുന്നെങ്കിലും ക്രിമിനൽ കേസുകൾ നിലവിലുള്ള തിനാൽ അയോഗ്യനാക്കുകയാ
യിരുന്നു. ഇതോടെ 56,271 വോട്ട് നേടി രണ്ടാമതെത്തിയ രക്ഷാരാമയ്യയെ പ്രസിഡന്റാക്കി.
ഇതിനെതിരെ മുഹമ്മദ് ഹാരിസ് ദേശീയ നേതൃത്വത്തി ന് പരാതി നൽകിയതോടെയാണ് രക്ഷാരാമയ്യയുടെ കാലാവ ധി ഒരു വർഷമാക്കി ചുരുക്കിയുള്ള ഒത്തുതീർപ്പ് ഫോർമുല ദേശീയ പ്രസിഡന്റ് ബി. വി.ശ്രീനിവാസ് അംഗീകാരം നൽകിയത്.
പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ പിന്തുണ മുഹമ്മദ് ഹാരിസിന് ലഭിച്ചെങ്കിലും പ്രതിപക്ഷ നേതാവ് സിദ്ധരാമ യുടെ പിന്തുണ രക്ഷാരാമയ്യ യ്ക്കായിരുന്നു. ശാന്തിനഗർ എംഎൽഎ എൻ.എ.ഹാരിസി ന്റെ മകനാണ് മുഹമ്മദ് ഹാരിസ്