ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ.സ്കൂളുകൾ തുറക്കാമെന്നും അടച്ചിടുന്നത് പരിഹാരമല്ലെന്നും ഇന്നലെ വിദഗ്ധ സമിതി സമർപ്പിച്ച നിർദ്ദേശത്തിൽ പറഞ്ഞിരുന്നു എന്നാൽ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണയിൽ ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു
കോവിഡ് മൂന്നാം തരംഗത്തേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല സാങ്കേതിക കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങിനിടയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യം.മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും പൂർണമായി പ്രതിരോധ കുത്തിവെപ്പ് നൽകിയതിന് ശേഷമാകും പ്രൊഫഷണൽ കോളേജുകൾ തുറക്കുക.
‘ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഉള്ള വാക്സിനേഷൻ ഊർജ്ജിതമാക്കിയതിന് ശേഷമാകും ഇവ തുറക്കുന്നത്, അതേ സമയം സ്കൂളുകൾ ഉടൻ തുറക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല മുഖ്യമന്ത്രി പറഞ്ഞു.വരും ദിവസങ്ങളിൽ കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്സിനേഷൻ നൽകുന്നതിന് കൂടുതൽ പ്രാധാന്യം നൽകും.
ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറക്കാൻ നിർദേശിച്ചത്. ഓരോ വിദ്യാർഥിക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. ഇതിലൂടെ രക്ഷിതാക്കളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാമെന്നും പലവിദേശ രാജ്യങ്ങളിലും ഇത്തരത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞു. ലോകത്ത് എവിടെയും വിദ്യാലയങ്ങൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സ്കൂളുകൾ തുറക്കാൻ വൈകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
- നൈസിനെതിരെ ദേവഗൗഡയുടെ വ്യാജ പ്രചരണം; മുൻ പ്രധാന മന്ത്രി രണ്ടു കോടി പിഴ അടക്കാൻ കോടതി വിധി
- കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3709.കോവിഡ് മരണങ്ങൾ 139,പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനം.
- ടി.പി.ആര് അഞ്ചില്‍ താഴെയെങ്കില്‍ മാത്രം ആശ്വാസിക്കാമെന്ന് മുഖ്യമന്ത്രി ഇന്ന് 12617 പേര്‍ക്ക് കൊവിഡ്,കര്‍ശന നിയന്ത്രണം തുടരും
- ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ.
- ഇ കോമേഴ്സ്: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം; ഫ്ലാഷ് സെയിലുകള്‍ നിരോധിക്കും
- ഭീകരാക്രമണ കേസില്‍ പ്രതിയാക്കപ്പെട്ട യുവാവിനെ അഞ്ച് വര്‍ഷത്തിന് ശേഷം ബെംഗളൂരു എന്‍.ഐ.എ കോടതി വെറുതെ വിട്ടു