ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇ.ഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ ശിവകുമാര്‍. ഉച്ചക്ക് 12മണിയോടെയാണ് ശിവകുമാര്‍ ചോദ്യം ചെയ്യലിനെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി ശിവകുമാറിന് സമന്‍സ് അയച്ചത്. എന്നാല്‍ ഇ.ഡി സമന്‍സ് അയച്ച കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.
‘ഭാരത് ജോഡോ യാത്രക്കും നിയമസഭാ സമ്മേളനത്തിനും ഇടയില്‍ ഇ.ഡി എനിക്ക് ഹാജരാകാന്‍ വീണ്ടും സമന്‍സ് അയച്ചു. സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ സമന്‍സും തനിക്ക് നേരിടേണ്ടിവരുന്ന ഉപദ്രവങ്ങളും എന്‍റെ ഭരണഘടനാപരവും രാഷ്ട്രീയവുമായ കടമകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാവുന്നു’ -ശിവകുമാര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ 2019 സെപ്റ്റംബര്‍ 3 ന് മറ്റൊരു കേസില്‍ ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. പുതിയ കേസില്‍ മെയിലാണ് ശിവകുമാറിനെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.
‘ശ്രീ ദത്താത്രേയ’; മൈസുറു കൊട്ടാരവളപ്പില്‍ പിറന്ന ആനയ്ക്ക് രാജ്ഞി പേരിട്ടു
മംഗ്‌ളുറു:മൈസുറു കൊട്ടാരവളപ്പില്‍ ജനിച്ച ആനക്കുട്ടിക്ക് രാജകുടുംബത്തിന്റെ പരമ്ബരാഗത റാണി പ്രമോദ ദേവി പേര് വിളിച്ചു -‘ശ്രീ ദത്താത്രേയ’.ദസറ ജംബോ സവാരിക്കായി ബന്ദിപ്പൂര്‍ രാംപുര ആന സംരക്ഷണ സങ്കേതത്തില്‍ നിന്ന് എത്തിച്ച 22 കാരി ലക്ഷ്മിയാണ് സുഖപ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജംബോ സവാരിക്ക് ലക്ഷ്മിയുടെ രണ്ടാം വരവാണിത്.
2017ല്‍ വെടിമരുന്ന് പ്രയോഗത്തിനിടെ ഭയം പ്രകടിപ്പിച്ചതിനാല്‍ ജംബോ സവാരിയില്‍ പങ്കെടുപ്പിച്ചിരുന്നില്ല. രണ്ടാമൂഴത്തിന് കഴിഞ്ഞ മാസം കൊണ്ടുവന്ന അധികൃതര്‍ക്ക് ലക്ഷ്മി ഗര്‍ഭിണിയാണെന്ന് മനസിലാക്കാനായില്ല. കൊട്ടാര പരിസരത്തെ താമസത്തിനിടെയാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി സവാരി പരിശീലനത്തില്‍ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയത്.
18-22 മാസമാണ് ആനകളുടെ ഗര്‍ഭകാലം. സരള എന്ന ആന 15 വര്‍ഷം മുമ്ബ് കൊട്ടാരവളപ്പില്‍ പ്രസവിച്ചിരുന്നു. ലക്ഷ്മിയും മകനും സുഖമായി കഴിയുകയാണെന്ന് വനം അധികൃതര്‍ പറഞ്ഞു.