Home Featured കര്‍ണാടക ലിംഗായത്ത് മഠത്തിലെ സന്യാസി തൂങ്ങിമരിച്ച നിലയില്‍

കര്‍ണാടക ലിംഗായത്ത് മഠത്തിലെ സന്യാസി തൂങ്ങിമരിച്ച നിലയില്‍

by കൊസ്‌തേപ്പ്

ലിംഗായത്ത് മഠത്തിലെ സന്യാസി തൂങ്ങിമരിച്ച നിലയില്‍. കര്‍ണാടക ബെലാഗവി ജില്ലയിലെ തന്‍്റെ ക്വാര്‍ട്ടേഴ്സില്‍ തിങ്കളാഴ്ചയാണ് ബസവ സിദ്ധലിംഗ സ്വാമി എന്ന സന്യാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീ ഗുരു മഡിവാളേശ്വര്‍ മഠത്തിലെ സന്യാസിയായിരുന്നു ഇദ്ദേഹം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്‍്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് സൂചനയുണ്ട്. എന്നാല്‍, ഈ കുറിപ്പില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. കര്‍ണാടകയിലെ മഠങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ ആരോപണങ്ങളെപ്പറ്റി രണ്ട് സ്ത്രീകള്‍ സംസാരിക്കുന്നതിന്‍്റെ ഓഡിയോ ക്ലിപ്പ് കേട്ടതുമുതല്‍ സന്യാസി അസ്വസ്ഥനായിരുന്നു എന്ന് പൊലീസ് പറയുന്നു. ബസവ സിദ്ധലിംഗ സ്വാമിയെപ്പറ്റിയും ഇവര്‍ ഓഡിയോ ക്ലിപ്പില്‍ സംസാരിച്ചിരുന്നു.

ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം എന്നത് ശ്രദ്ധേയമാണ്. മുരുഗ ശരണരുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡില്‍, ഒപ്പം സണ്ണി ഡിയോളും പൂജ ഭട്ടും

സണ്ണി ഡിയോള്‍, പൂജ ഭട്ട്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ‘ചുപ്’ ട്രെയിലര്‍ റിലീസ് ചെയ്തു. റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികരാം) എന്ന ടാഗ്‌ലൈനോടെയാണ് ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം എത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഗുരു ദത്തിനുള്ള ആദരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിനിമാ നിരൂപകരെ വക വരുത്തുന്ന സീരിയല്‍ കില്ലറുടെ കഥപറയുന്ന ചിത്രം സൈക്കളോജിക്കല്‍ ത്രില്ലര്‍ ആയാണ് ഒരുക്കിയിട്ടുള്ളത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group