മാനന്തവാടി . വിദ്യാഭ്യാസത്തിനും കച്ചവടത്തിനുമെല്ലാമായി നൂറുകണക്കിനാളുകൾ നിത്യവും യാത്രചെയ്യുന്ന മാനന്തവാടി- മൈസൂരു സംസ്‌ഥാനാന്തര പാതയിലെ ബാവലി മുതൽ ഉദ്ദുരു വരെയുള്ള ഏകദേശം 15 കിലോമീറ്റർ ഭാഗം പാടേ തകർന്നു. നിത്യേന നൂറുകണക്കിനു വാഹനങ്ങളാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. അങ്ങോളമിങ്ങോളം ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം അതീവ ദുർഘടമായിരിക്കുന്നു. ഈ ഭാഗം താൽക്കാലികമായെങ്കിലും അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യമുയരുന്നു. റോഡ് തകർന്നതോടെ ഈ പാതയിലെ അപകടങ്ങളും ഏറി. ഇരുചക്ര വാഹനങ്ങൾക്കു കടന്നുപോകാൻ പോലും കഴിയാത്ത വിധമാണു പലയിടത്തും റോഡ് തകർന്നിരിക്കുന്നത്.
ബാവലി – മൈസൂർ റോഡ് പാടെ തകർന്നു : യാത്ര ക്ലേശം പരിഹരിച്ചില്ല
previous post