ബെംഗളൂരു: മാണ്ഡ്യയിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച കായികാധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. മേലുകോട്ടെയിലെ സ്കൂളിലാണ് സംഭവം. കായിക മത്സരങ്ങൾക്കായി വിദ്യാർഥിനികൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പി ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അധ്യാപകൻ അടുത്തിടെ ടി. നരസിപുരയിലെ സ്കൂളിലേക്ക് സ്ഥലം മാറി പ്പോയിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥിനികൾ പീഡനത്തെക്കുറിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കത്തെഴുതി. അധികൃതർ സ്കൂളിലെത്തി അന്വേ ഷിക്കുകയായിരുന്നു