ബംഗളൂരു: കോലാർ ജില്ലയില്‍ ശ്രീനിവാസപൂർ താലൂക്കിലെ ഷിഗെഹള്ളി ഗ്രാമത്തില്‍ യുവാവിനെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.സി. നാരായണസ്വാമി (40), മക്കളായ പവൻ (12), നിതിൻ (10) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടികള്‍ വിഷം അകത്തുചെന്നാണ് മരിച്ചത്. മക്കള്‍ക്ക് വിഷം കലർത്തിയ ഭക്ഷണം നല്‍കിയശേഷം പിതാവ് തൂങ്ങി മരിച്ചു എന്നാണ് കരുതുന്നത്. ശ്രീനിവാസപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.