മംഗളൂരു: വീട്ടില്‍ നിന്ന് റോഡിലേക്ക് ഓടിപ്പോയ പിഞ്ചു ബാലൻ ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റതിനെത്തുടർന്ന് മരിച്ചു.
ദക്ഷിണ കന്നട ജില്ലയില്‍ ബെല്‍ത്തങ്ങാടി പനകാജെ മുണ്ടാടിയില്‍ ചന്ദ്രശേഖറിന്റേയും ഉഷയുടെയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ഉജ്റെയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.