ബംഗളൂരു: മൈസൂരു റോഡിലെ നായന്ദഹള്ളി മെട്രോ സ്റ്റേഷനുസമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കഴിഞ്ഞദിവസം പുലർച്ച രണ്ടോടെയാണ് അപകടം.
ടാണറി റോഡ് സ്വദേശി നജീബുല്ലയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഇവർ ചന്നപട്ടണയിലേക്ക് പോകവേയാണ് കാറിന് തീപിടിച്ചത്. അപ്രതീക്ഷിതമായി കാറില്‍ പുക പടരുകയായിരുന്നു.
എന്നാല്‍, പുക കണ്ടയുടൻ പുറത്തിറങ്ങിയതിനാല്‍ കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാർ പൂർണമായും കത്തുകയായിരുന്നു. ബൈട്രായനപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.