ബംഗളൂരു: ഹുൻസൂർ രത്നപുരിയില്‍ വിദ്യാർഥിയുടെ ജഡം ഇഞ്ചിത്തോട്ടത്തിലെ ഷെഡില്‍ കണ്ടെത്തി. ഡി. രവീന്ദ്രനാഥിന്റെ മകൻ മുത്തുരാജിന്റെ (17) മൃതദേഹമാണ് പിതാവിന്റെ ദസനപുര തോട്ടത്തില്‍ കണ്ടെത്തിയത്. ഇതര സമുദായത്തിലെ പെണ്‍കുട്ടിയുമായി മുത്തുരാജ് കനാല്‍ പരിസരത്ത് ഏറെനേരം സംസാരിച്ചുനിന്നിരുന്നു.
ഈ രംഗം വിഡിയോയില്‍ പകർത്തിയ ചിലർ പെണ്‍കുട്ടിയുടെ സഹോദരന് അയച്ചുകൊടുത്തതായി ഹുൻസൂർ റൂറല്‍ പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരൻ മുത്തുരാജിനെ ഫോണില്‍ വിളിച്ചുവരുത്തി സുഹൃത്തുക്കളുമായി ചേർന്ന് ആക്രമിച്ചതായി പിതാവ് പൊലീസിന് പരാതി നല്‍കിയിരുന്നു. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. ദുരഭിമാന കൊലയെന്ന് സംശയിക്കുന്നതായി പിതാവ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.