ബംഗളൂരു: ശിരാലക്കൊപ്പ ബസ് സ്റ്റാൻഡിനു മുന്നിലുണ്ടായ സ്ഫോടനത്തില്‍ വ്യാപാരിക്ക് പരിക്കേറ്റു. ബെഡ് ഷീറ്റ് കച്ചവടക്കാരനായ ആന്റണിദാസിനാണ് (50) പരിക്കേറ്റത്. ഹാവേരി ജില്ലയിലെ ഉമേഷ്-രൂപ ദമ്ബതികള്‍ ആന്റണി ദാസിന്റെ കാറിനു സമീപം വന്ന് ബാഗ് ഉപേക്ഷിച്ച് മറ്റൊരു കടയിലേക്കു പോയതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
ശിരാലക്കൊപ്പ ബസ് സ്റ്റാൻഡില്‍ സ്ഫോടനം; വ്യാപാരിക്ക് പരിക്ക്പിന്നീട് ആ ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടനതീവ്രതയില് ആന്റണി ദാസിന്റെ കാലിനും കൈക്കും പരിക്കേറ്റു. ഉടൻ ശിരാലക്കൊപ്പ ഗവ. ആശുപത്രിയില്‍ ചികിത്സ നല്കി.പൊലീസ് ഉമേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ജില്ല പൊലീസ് സൂപ്രണ്ട് മിഥുൻ കുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. ശിരാലക്കൊപ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.