Home Featured മധ്യവേനലവധി;കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ സീറ്റുകള്‍ ഫുള്‍

മധ്യവേനലവധി;കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ സീറ്റുകള്‍ ഫുള്‍

by admin

ബംഗളൂരു: മധ്യവേനലവധിയെത്തുംമുമ്ബേ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ സീറ്റുകള്‍ ഫുള്‍. മാർച്ച്‌ അവസാനത്തോടെ ബംഗളൂരുവിലെ സ്കൂളുകള്‍ അടക്കുന്നതിനാല്‍ നിരവധി പേരാണ് കുടുംബത്തോടെ നാട്ടിലേക്ക് യാത്രതിരിക്കാൻ തയാറെടുക്കുന്നത്.

ഈസ്റ്റർ അവധികൂടിയായതിനാല്‍ ജോലിയാവശ്യത്തിന് നഗരത്തില്‍ കഴിയുന്നവരും നാട്ടില്‍ പോകും. മാർച്ച്‌ 27 മുതല്‍ 30 വരെയാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളില്‍ തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിലൊന്നിലും സീറ്റില്ല.

യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന കൊച്ചുവേളി എക്സ്‌പ്രസ് (16315), കന്യാകുമാരി എക്സ്‌പ്രസ് (16526) എന്നിവയിലെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. എറണാകുളം എക്സ്‌പ്രസില്‍ (12677) സീറ്റുകളുണ്ടെങ്കിലും രാവിലെ പുറപ്പെടുന്നതായതിനാല്‍ പലരും ആശ്രയിക്കാറില്ല.

കണ്ണൂരിലേക്കുള്ള രണ്ടു ട്രെയിനുകളിലും ഏതാനും സീറ്റുകള്‍ ബാക്കിയുണ്ടെങ്കിലും അവധിക്ക് ഇനി ഒരുമാസത്തോളം ബാക്കിയുള്ളതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കകം തീരും.യാത്രാത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് ആവശ്യമുണ്ട്.

അവധിക്കാലങ്ങളില്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ സർവിസ് നടത്താറുണ്ടെങ്കിലും സർവിസിന്റെ തൊട്ടുമുമ്ബായിരിക്കും പ്രഖ്യാപനമുണ്ടാവുക.അതിനാല്‍ പല യാത്രക്കാരും അറിയാതെപോകുന്നത് പതിവാണ്. ഇത്തവണയെങ്കിലും പ്രത്യേക തീവണ്ടി നേരത്തേ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.ഇനി കേരള, കർണാടക ആർ.ടി.സി ബസുകളില്‍ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് ബംഗളൂരു മലയാളികള്‍.യാത്രയുടെ മാസം മുമ്ബാണ് ആർ.ടി.സി ബസുകളില്‍ ബുക്കിങ് തുടങ്ങുക. അതിനാല്‍ 10 ദിവസത്തിനകം ബുക്കിങ് തുടങ്ങും.അവധിയോടനുബന്ധിച്ച്‌ കേരളത്തിലേക്കുള്ള സ്വകാര്യബസുകളില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group