Home Featured മൈസൂരുവില്‍ തെരുവുനായുടെ ആക്രമണത്തില്‍ മൂന്നര വയസ്സുകാരിക്ക് ഗുരുതര പരിക്ക്

മൈസൂരുവില്‍ തെരുവുനായുടെ ആക്രമണത്തില്‍ മൂന്നര വയസ്സുകാരിക്ക് ഗുരുതര പരിക്ക്

by admin

ബംഗളൂരു: മൈസൂരു നഗരത്തില്‍ തെരുവുനായുടെ ആക്രമണത്തില്‍ പിഞ്ചുബാലികക്ക് ഗുരുതര പരിക്കേറ്റു. മൈസൂരു-നഞ്ചങ്കുണ്ട് റോഡ് ഗുണ്ടുറാവു നഗറിലെ സെക്യൂരിറ്റി ഗാർഡ് യോഗേഷിന്റെയും കാവ്യയുടെയും മകള്‍ വർഷക്കാണ് (മൂന്നര) പരിക്കേറ്റത്.

വല്യമ്മക്കരികില്‍നിന്ന് അടുത്ത കടയിലേക്ക് ചോക്ലറ്റ് വാങ്ങാൻ പോയതായിരുന്നു കുട്ടി. തെരുവുനായ് കുട്ടിയുടെ മുഖത്തും തലയിലും കടിച്ചു. ഓടിയെത്തിയ വല്യമ്മ അയല്‍ക്കാരന്റെ സ്കൂട്ടറില്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചു. കുട്ടി ചികിത്സയില്‍ കഴിയുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group