മൈസൂരു വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള കോണ്‍ഗ്രസ് എംഎല്‍എ പ്രസാദ് അബ്ബയ്യയുടെ നിര്‍ദ്ദേശത്തിന് പിന്തുണയുമായി കര്‍ണാടക കാബിനറ്റ് മന്ത്രി എച്ച് സി മഹാദേവപ്പ. ടിപ്പുസുല്‍ത്താൻ വിമാനത്താവളം എന്നാണ് പുതിയ പേര്.
അതേസമയം പ്രസാദ് അബ്ബയ്യയുടെ നിര്‍ദ്ദേശത്തെ ഭാരതീയ ജനതാ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. അതേസമയം “എന്തുകൊണ്ടാണ് ടിപ്പു സുല്‍ത്താനെ അധിക്ഷേപിക്കുകയും ദേശവിരുദ്ധനായി കാണുകയും ചെയ്യുന്നത്?” എന്നാണ് ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ട് മഹാദേവപ്പ ചോദിച്ചത്. എന്നാല്‍ അബ്ബയ്യ കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തെ ബിജെപി എംഎല്‍എമാര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.