Home Featured വിദ്യാര്‍ഥിനികളോടൊപ്പമുള്ള ലൈംഗിക വീഡിയോ പ്രചരിപ്പിച്ച എ.ബി.വി.പി നേതാവ് അറസ്റ്റില്‍

വിദ്യാര്‍ഥിനികളോടൊപ്പമുള്ള ലൈംഗിക വീഡിയോ പ്രചരിപ്പിച്ച എ.ബി.വി.പി നേതാവ് അറസ്റ്റില്‍

by admin

ബംഗളൂരു: കോളജ് വിദ്യാര്‍ഥിനികളോടൊപ്പമുള്ള ലൈംഗിക വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എ.ബി.വി.പി നേതാവ് അറസ്റ്റില്‍.കര്‍ണാടക എ.ബി.വി.പി തൃത്തഹള്ളി താലൂക്ക് സെക്രട്ടറി പ്രതീക് ഗൗഡയെയാണ് ശിവമോഗ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളുടെ വീഡിയോയും ഫോട്ടോയും എടുത്തതിന് ശേഷം പ്രതീക് ഗൗഡ അവരെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.

തൃത്തഹള്ളി താലൂക്ക് എന്‍.എസ്.യു നേതാക്കളുടെ പരാതിയിലാണ് പൊലീസ് പ്രതീക് ഗൗഡയെ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്‌ട് പ്രകാരമാണ് പ്രതീകിന് എതിരെ കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് ശിവമോഗ എസ്.പി മിഥുന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അറസ്റ്റിലായ പ്രതീക് ഗൗഡക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ബി.വി.പി നേതൃത്വവും രംഗത്തെത്തി.

ട്രിൻ ട്രിൻ സൈക്കിൾ സർവീസ് പുനരാരംഭിക്കും

മൈസൂരു: നഗരത്തിലെ പൊതു സൈക്കിൾ ഷെയറിങ് പദ്ധതിയായ ട്രിൻ ട്രിൻ പുതിയ സംവിധാനങ്ങളോടെ വൈകാതെ വീണ്ടും പ്രവർത്തനസജ്ജമാകും. പദ്ധതി നടത്തിപ്പിന്റെ കരാർ ലഭിച്ച ഗുജറാത്ത് ആസ്ഥാനമായ സ്വകാര്യ കമ്പനി ഡോക്കിങ് സ്റ്റേഷനുകളിൽ പുതിയ സൈക്കിളുകൾ സജ്ജമാക്കിവരുകയാണ്.

ആറുവർഷം പൂർത്തിയായ ട്രിൻ ട്രിൻ പദ്ധതി ഈവർഷം മാർച്ച് 31-ന് താത്കാലികമായി നിർത്തിവെച്ചിരുന്നു. പുതിയ സൈക്കിളുകൾ സജ്ജമാക്കാനും ഡോക്കിങ് സ്റ്റേഷനുകൾ നവീകരിക്കാനും വേണ്ടിയായിരുന്നു നിർത്തിവെച്ചത്. നഗരത്തിലൊട്ടാകെയുള്ള 52 ഡോക്കിങ് സ്റ്റേഷനുകളിലായി നവീന സാങ്കേതികവിദ്യയിലുള്ള പുതിയ 1000 സൈക്കിളുകളാണ് ഏർപ്പെടുത്തുന്നത്.

നിലവിലെ ഡോക്കിങ് സ്റ്റേഷനുകൾക്ക് പുറമേ പുതിയ 48 ഡോക്കിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഇതിനായി സ്ഥലം കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണ്. നിലവിൽ, 30 ഗിയർ സൈക്കിളുകളുൾപ്പെടെ 450 സൈക്കിളുകളാണുള്ളത്.

2017 ജൂണിലാണ് ഗതാഗതവകുപ്പിന്റെ നഗരറോഡ് ഗതാഗത ഡിവിഷനുമായി ചേർന്ന് മൈസൂരു കോർപ്പറേഷൻ ട്രിൻ ട്രിൻ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ നടത്തിപ്പുചുമതല ടെൻഡർ മുഖേനെ മൈസൂരുവിൽനിന്നുള്ള സ്വകാര്യ കമ്പനിക്ക് നൽകി.

കമ്പനിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ടെൻഡർ വിളിച്ച് ഗുജറാത്തിലെ കമ്പനിക്ക് അഞ്ചുവർഷത്തേക്ക് കരാർ നൽകുകയായിരുന്നു. നാലുകോടി രൂപയ്ക്കാണ് കരാർ നൽകിയത്. അതേസമയം, ട്രിൻ ട്രിൻ ഉപയോക്താക്കൾക്കും മറ്റു സൈക്കിൾ യാത്രക്കാർക്കും സഞ്ചരിക്കാൻ പ്രത്യേക സിന്തറ്റിക് ട്രാക്ക് നിർമിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ നഗരത്തിലെ വിവിധ റോഡുകളിലായി 8.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് സിന്തറ്റിക് ട്രാക്ക് നിർമിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group