ബംഗളൂരു: കര്‍ണാടകയില്‍ 1001 സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക ശുചിമുറികളില്ല. ഇതില്‍ 943 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. 10 എയ്ഡഡ്, 48 സ്വകാര്യ സ്കൂളുകളുമാണ് മറ്റുള്ളവ.
‘യുനൈറ്റഡ് ഡിസ്ട്രിക്‌ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജുക്കേഷന്‍ പ്ലസ് (UDISE+) 2021-22’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 75,919 ഗേള്‍സ് സ്കൂളുകളിലെ 1,570 ശുചിമുറികള്‍ പ്രവര്‍ത്തനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 328 സ്കൂളുകളിലാകട്ടെ ഒരു ശുചിമുറി പോലുമില്ല. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. കര്‍ണാടകയില്‍ ആകെ 76,450 സ്കൂളുകളാണുള്ളത്. ഇവയില്‍ 49,679 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. 7110 എയ്ഡഡ് സ്കൂളുകളാണ്. 19,650 സ്വകാര്യ സ്കൂളുകളാണ്. ഇവയില്‍ 49,375 സര്‍ക്കാര്‍, 7,109 എയ്ഡഡ്, 19,672 സ്വകാര്യ സ്കൂളുകളില്‍ ശുചിമുറി സൗകര്യമുണ്ട്. എന്നാല്‍, ഇതില്‍ 843 സ്കൂളുകളിലെ ശുചിമുറികള്‍ ഉപയോഗപ്രദമല്ല. 74,925 സ്കൂളുകളില്‍ 2628 സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി ശുചിമുറിയില്ല. 35,522 സ്കൂളുകളിലെ ശുചിമുറികളാകട്ടെ ഉപയോഗിക്കാന്‍ കഴിയാത്തതുമാണ്. അതേസമയം, 2021-22 അധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഹാജര്‍ നില 57.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 53.8 ശതമാനമായിരുന്നു.
കുട്ടികളുടെ ആരോഗ്യകാര്യവും മോശം
കര്‍ണാടകയിലെ സ്കൂള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും അധികൃതര്‍ക്ക് വീഴ്ച. കുട്ടികളുടെ ആരോഗ്യ പരിശോധന കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ തീരെ നടത്താത്ത സ്കൂളുകളുമുണ്ട്. ഇത്തരത്തിലുള്ള 12,442 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്.
ഐ.ടി ഹബ്ബായ ബംഗളൂരു തലസ്ഥാനമായുള്ള കര്‍ണാടകയിലെ 33,308 സ്കൂളുകളില്‍ കമ്ബ്യൂട്ടര്‍ സൗകര്യവുമില്ല. 22,590 സ്കൂളുകളില്‍ മാത്രമാണ് ഇന്‍റര്‍നെറ്റ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ 714 സ്കൂളുകളില്‍ വൈദ്യുതി ഇല്ല
ബംഗളൂരു: സംസ്ഥാനത്തെ പല സ്കൂളുകളിലും വൈദ്യുതിയുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 714 സ്കൂളുകളില്‍ വൈദ്യുതി ഇല്ല, 220 സ്കൂളുകളില്‍ ആകട്ടെ കുടിവെള്ള സൗകര്യവുമില്ല.
8153 സ്കൂളുകളില്‍ കൈ കഴുകാനുള്ള സൗകര്യവുമില്ല. ഇതില്‍ 6123 സര്‍ക്കാര്‍ സ്കൂളുകളാണ്. 521 എയ്ഡഡും 1508 സ്വകാര്യ സ്കൂളുകളുമാണ്. 22,616 സ്കൂളുകളിലാകട്ടെ ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി റാമ്ബ് സൗകര്യവുമില്ല.
ട്രെയിനിൽ വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീലപ്രകടനം
തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം. ഇന്നലെ കോട്ടയം എക്സ്പ്രസിൽ വെച്ചാണ് ഒരാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. അശ്ലീല പ്രകടനം കാണിച്ചയാൾ വർക്കലയിലിറങ്ങി. ദൃശ്യങ്ങൾ പെൺകുട്ടിയുടെ സുഹ്യത്താണ് നവമാധ്യമങ്ങളിൽ പങ്കു വച്ചത്. പരാതി ലഭിച്ചിട്ടില്ലെന്ന് റയിൽവേ പൊലീസ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ ട്രെയിനിൽ സഞ്ചരിച്ച രണ്ട് പെൺകുട്ടികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഒരാൾ അശ്ലീല ചേഷ്ടകൾ സഹോദരിയെ കാണിക്കുന്നത് ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധിച്ചിട്ടാകണം വർക്കലയിൽ ഇയാൾ ഇറങ്ങിപ്പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ വർക്കല സ്റ്റേഷനിലോ ഒപ്പം യാത്ര ചെയ്ത ആളുകളോടോ ഈ പെൺകുട്ടികൾ ഈ പരാതി പറഞ്ഞില്ല. കൊല്ലത്തേക്കാണ് ഈ പെൺകുട്ടികൾ യാത്ര ചെയ്തിരുന്നത്.
കുട്ടികളുടെ നമ്പർ എടുത്ത് റെയിൽവേ പൊലീസ് അവരുമായി സംസാരിച്ചു. ഈ ദൃശ്യങ്ങൾ അവരുടെ സുഹൃത്തുക്കൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലേക്ക്, ഇയാളെ കണ്ടെത്താൻ വേണ്ടി വിദ്യാർത്ഥികൾ അയച്ചു കൊടുക്കുകയും ചെയ്തു. അതിന് ശേഷം ഇയാളെ കണ്ടെത്തുന്നതിന് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയുമുണ്ടായി. അതോട് കൂടിയാണ് ഈ സംഭവം പുറത്തറിഞ്ഞത്. പൊലീസ് പ്രതിയെ കണ്ടെത്താുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ദൃശ്യങ്ങളുെട അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.