Home Featured ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി, കർണാടക ഹൈക്കോടതി വിധി തള്ളി ജ. സുധാൻശു ധൂലിയ

ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി, കർണാടക ഹൈക്കോടതി വിധി തള്ളി ജ. സുധാൻശു ധൂലിയ

ദില്ലി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. കേസ് ഇനി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയിൽ എത്തിയിരുന്നത്. 10 ദിവസത്തോളം ഈ ഹർജികളിൽ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാൻശു ധൂലിയയും ഉൾപ്പെട്ട ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. കർണാടക ഹൈക്കോടതി വിധി തള്ളിയ ജസ്റ്റിസ് സുധാൻശു ധൂലിയ അപ്പീലുകൾ ശരി വച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ധൂലിയ, ഹൈക്കോടതി വിധി റദ്ദാക്കി. അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പരാമർശിച്ചു. അതേസമയം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹൈക്കോടതി വിധി ശരി വച്ചു.

ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസിൽ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. ഈ രീതിയിൽ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ പഠനം നിര്‍ത്തി ടിസി വാങ്ങി പോയതിനുള്ള രേഖയും അദ്ദേഹം കോടതിയിൽ ഹാജരാക്കി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും കപിൽ സിബൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് ധൂലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയത്. 

​”വിവാഹ ശേഷം വരന്‍ വലതുകാല്‍ വെച്ച്‌ വധുവിന്റെ വീട്ടിലേക്ക്”-ബാങ്ക് പരസ്യത്തില്‍ അഭിനയിച്ച ആമിര്‍ ഖാനെതിരെ മധ്യപ്രദേശ് മന്ത്രി

പരമ്ബരാഗത ഇന്ത്യന്‍ ആചാരങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം അടങ്ങിയ ബാങ്ക് പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര.

50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ പരസ്യത്തിലാണ് ബോളിവുഡ് നടന്‍ ആമിര്‍ഖാനും കിയാര അദ്വാനിയും അഭിനയിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പരമ്ബരാഗത ഇന്ത്യന്‍ സംസ്കാരവും ആചാരങ്ങളും കണക്കിലെടുത്ത് ഖാന്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

വിവാഹ ചടങ്ങ് കഴിഞ്ഞ് ആമിറും കിയാരയും വീട്ടിലേക്ക് കാറില്‍ വരുന്ന ദൃശ്യങ്ങളാണ് പരസ്യത്തിലുള്ളത്. പരമ്ബരാഗത വിവാഹ ചടങ്ങുകളില്‍ വധു വരന്റെ വീട്ടിലേക്ക് വലതു കാല്‍ വെച്ചു കയറുന്ന രംഗങ്ങളാണ് ഉണ്ടാവാറുള്ളത്. അതിനു വിരുദ്ധമായി ഈ പരസ്യത്തില്‍ വരനായി വേഷമിട്ട ആമിര്‍ ഖാന്‍ വധുവിന്റെ വീട്ടിലേക്ക് വലതുകാല്‍ വെച്ച്‌ കയറുകയാണ്. ഇത്തരം ചെറിയ ചുവടുവെയ്പിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാം എന്ന് ആമിര്‍ ഖാന്‍ വിശദീകരിക്കുന്നുമുണ്ട്.

പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ആമിര്‍ ഖാന്‍ അഭിനയിച്ച പരസ്യം കണ്ടതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമ്ബരാഗത ആചാരങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്ന ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുത് എന്നും മന്ത്രി ആമിര്‍ ഖാനോട് ആവശ്യപ്പെട്ടു.അനുചിതമായ ഇത്തരം പ്രവൃത്തികളിലൂടെ ചില പ്രത്യേക മതവിഭാഗങ്ങളിലുള്ളവരുടെ വികാരം ​ഹനിക്കപ്പെടുന്നുണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടി. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ആമിര്‍ ഖാന് അവകാശമില്ലെന്നും മന്ത്രി ഓര്‍മപ്പെടുത്തുകയും ചെയ്തു.

വിവാദത്തെ തുടര്‍ന്ന് നിരവധി ട്വിറ്റര്‍ യൂസര്‍മാരാണ് ബാങ്കിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് അറിയിച്ചത്. BoycottAUSmallFinanceBank and BoycottAamirKhan എന്നീ ഹാഷ്ടാഗുകളില്‍ ട്വിറ്ററില്‍ ബാങ്കിനെയും ആമിര്‍ഖാനെയും ബഹിഷ്കരിക്കാന്‍ പ്രചാരണം നടക്കുകയും ചെയ്തു. പരസ്യത്തെ വിമര്‍ശിച്ച്‌ നേരത്തേ സംവിധായകനായ വിവേക് അഗ്നിഹോത്രിയും രംഗത്തുവന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group