ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പൊതു സ്റ്റേഷനുകള്‍ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. സംസ്ഥാനങ്ങളില്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളുള്ളത്, 5879 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കര്‍ണാടകയിലുണ്ട്. അതേസമയം, 3842 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുള്ള മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്തെന്ന് കേന്ദ്ര റോഡ്ഗതാഗതം, ഹൈവേ മന്ത്രാലയം വ്യാഴാഴ്ച ലോക്‌സഭയില്‍ അറിയിച്ചു. 2113 ചാര്‍ജിംഗ് പോയിന്റുകളുമായി ഉത്തര്‍പ്രദേശ് ആണ് മൂന്നാം സ്ഥാനത്ത്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമെ 2000ല്‍ അധികം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുള്ളൂ. കര്‍ണാടകയില്‍ മാത്രമാണ് 5000ല്‍ അധികം ചാര്‍ജിംഗ് സ്റ്റേഷനുകളുള്ളത്.
എട്ട് സംസ്ഥാനങ്ങളില്‍ ആയിരത്തില്‍ അധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. ഡല്‍ഹി(1951), തമിഴ് നാട്(1495), കേരളം(1288), രാജസ്ഥാന്‍(1285), ഗുജറാത്ത്(1008) എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലഡാക്കിലും ലക്ഷദ്വീപിലും ഒരു പൊതു ചാര്‍ജിംഗ് സ്റ്റേഷന്‍ മാത്രമാണ് ഉള്ളത്. ഈ രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കൊപ്പം 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 50ല്‍ താഴെ മാത്രമെ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുള്ളൂ.അരുണാചല്‍ പ്രദേശ്(44), മേഘാലയ(43), പുതുച്ചേരി(42), നാഗാലാന്‍ഡ്(36), ചണ്ഡീഗഡ്(14), മിസോറാം(13), സിക്കിം(11), കേന്ദ്രഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഗവേലി, ദാമന്‍ ദിയു(ആറ്), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍(നാല്) എന്നിങ്ങനെയാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം.
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചു; ആന്ധ്രയില്‍ യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്
വാലന്റൈൻസ് ദിനത്തില്‍ പ്രണയാഭ്യാർഥന നിരസിച്ചതില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്ബള്ളിയിലാണ് സംഭവം.23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ഗൗതമിയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം കാദിരി റോഡില്‍ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ഗൗതമി.
ഏപ്രില്‍ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഗൗതമി. എന്നാല്‍ ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. നിരന്തരം ഗൗതമിയെ ഗണേഷ് പിന്തുടർന്നു. ഗണഷിന്റെ പ്രണയം ഗൗതമി ആദ്യമേ തന്നെ നിരസിച്ചിരുന്നു. ഇത് ഗണേഷിനെ പ്രകോപിപ്പിച്ചു. വാലന്റൈൻസ് ദിനത്തിലും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിക്കുകയായിരുന്നു.
തുടർന്ന് ഗൗതമിയെ കൊല്ലാൻ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇത് അനുസരിച്ച് ഗൗതമിയുടെ മാതാപിതാക്കള്‍ പാല്‍ വാങ്ങാൻ പോയ സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തി. ഗൗതമിയെ കണ്ടുടൻ തന്നെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഗൗതമി നിലവില്‍ ചികിത്സയിലാണ്.