ബെംഗളൂരു വിനോദസഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനായുള്ള ടൂറിസം സമ്മിറ്റ് ഫെബ്രുവരി 24 മുതൽ 26 വരെ ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും.
കോവിഡും ലോക്ഡൗണും തകർത്ത വിനോദസഞ്ചാരമേഖലയെ സജീവമാക്കുന്നതിനാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ടൂറിസം മന്ത്രി ആനന്ദ് സിങ് പറഞ്ഞു.
സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 14 ശതമാനം വിനോദസഞ്ചാരമേഖലയി ൽ നിന്നുള്ള വിഹിതമാണ്. കഴിഞ്ഞ 2 വർഷങ്ങളിലായി 25,000 കോടിരൂപയുടെ നഷ്ടമാണ് വിനോദസഞ്ചാരമേഖലയ്ക്കുണ്ടായത്. ഇത് തിരിച്ചുപിടിക്കാ നുള്ള പദ്ധതികൾ ക്കാണ് രൂപം നൽകുന്നതെന്നും ആനന്ദ് സിങ് പറഞ്ഞു.