ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് നോട്ടീസ് നൽകരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. റവന്യൂ രേഖകൾ അന്തിമമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നോട്ടീസുകളോ കത്തുകളോ പിൻവലിക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നം ഇപ്പോൾ പരിഹരിച്ചു.’- പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചില ഭൂമി 50 വർഷം മുൻപ് വഖഫ് ചെയ്തതായി വഖഫ് ബോർഡ് അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഇവ സാധുവാകണമെങ്കിൽ വഖഫ്, റവന്യൂ രേഖകൾ ഒത്തുചേരണമെന്ന് പരമേശ്വര വ്യക്തമാക്കി. അല്ലാത്തപക്ഷം റവന്യൂ രേഖകൾക്കായിരിക്കും മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, നോട്ടീസ് നൽകാൻ ബിജെപിയാണ് തുടക്കമിട്ടതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു. ‘വഖഫ് നിയമപ്രകാരമുള്ള നോട്ടീസ് നൽകാനും റവന്യൂ രേഖകൾ മാറ്റാനും ബിജെപിയാണ് ആരംഭിച്ചത്. ഒരു കർഷകനെയും അവരുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഞങ്ങൾ തിരുത്തൽ നടപടികൾ ആരംഭിക്കും.’- ശിവകുമാർ മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.വിജയപുര ജില്ലയിൽ കർഷകർ പരമ്പരാഗതമായി കൈവശംവെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നൽകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിനു പിന്നാലെ അയൽജില്ലയായ ഹാവേരിയിലേക്കും പ്രതിഷേധം വ്യാപിച്ചു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ നീക്കം.
നിര്‍ത്തിയിട്ട കാറില്‍ നവദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പ്രതികള്‍ അറസ്റ്റില്‍
രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്രത്തിന് സമീപം കാറില്‍ ആഗ്ര സ്വദേശികളായ നവ ദമ്ബതികള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റില്‍.മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങള്‍ കാരണം കുടുംബത്തിന് ദുഷ്പേരുണ്ടാകുമെന്ന് കരുതിയാണ് മൂവരും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആഗ്രയിലെ കിരാവാലി തെഹ്‌സിലിലെ ശാന്ത ഗ്രാമത്തില്‍ നിന്നുള്ള വികാസ് സിസോദിയ (23), ഭാര്യ ദിക്ഷ (21) എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 30നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവരുടെ മൃതദേഹം പാർക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. 250 ലധികം സിസിടിവി റെക്കോർഡിംഗുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊലക്ക് പിന്നിലുള്ളവരെ രണ്ടെത്തിയത്.അമ്മ ലളിത, അമ്മാവൻ രാംബരൻ ചമൻ ഖാൻ (രാംബരൻ്റെ വേലക്കാരൻ) എന്നിവരെ അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തു.വികാസിനും ദീക്ഷക്കും ഗ്രാമത്തില്‍ വെവ്വേറെ അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും ഇത് പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇവർ സമ്മതിച്ചു.
ലളിതയാണ് പദ്ധതി നടപ്പിലാക്കാൻ രാംബരനുമായി ഗൂഢാലോചന നടത്തിയത്. ഇരുവരും സഹായിയായ ചമനെ ദൗത്യം ഏല്‍പ്പിച്ചു. ദമ്ബതികള്‍ കൈലാദേവി ക്ഷേത്രത്തില്‍ ദർശനം നടത്തിയതറിഞ്ഞ് പ്രതികള്‍ അങ്ങോട്ട് തിരിച്ചു.ചൊവ്വാഴ്ച രാത്രി 11.30 നും അർധരാത്രിക്കും ഇടയില്‍, ഭോജ്പൂർ ഗ്രാമത്തിന് സമീപം, ചമനും രാംബരനും ഒരേസമയം ദീക്ഷയ്ക്കും വികാസിനും നേരെ വെടിയുതിർത്തു. പിന്നീട് വികാസിൻ്റെ കാർ ചമൻ ഓടിച്ചു. മറ്റൊരു വാഹനത്തില്‍ രാംബരൻ പിന്തുടർന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ലളിത തന്നെയാണ് വിവാഹത്തിന് മുന്നില്‍ നിന്നത്. എന്നാല്‍, വിവാഹ ശേഷമാണ് ഇരുവര്‍ക്കും വെവ്വേറെ ബന്ധമുണ്ടെന്ന് മനസ്സിലായത്. പിന്മാറാന്‍ ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.