മൈസൂരു: കർണാടക ആർടിസി മൈസൂരുവിൽ നിന്ന് എറണാകുളം, കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് 10 സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുന്നു. എറണാകുളത്തേക്ക് മൾട്ടി ആക്സിൽ അംബാരി എസി സ്ലീപ്പറും കോഴിക്കോട്ടേക്കു ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി നോൺ എസി സ്ലീപ്പർ ബസ് സർവീസും തുടങ്ങും. തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ, മന്ത്രാലയ എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ. മൈസൂരു ഡിവിഷനിലേക്ക് 50 ഇ- ബസുകൾ അടുത്ത മാസം എത്തും. വോൾവോയുടെ 20 മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസുകളാണ് കർണാടക ആർടിസി പുതുതായി വാങ്ങുന്നത്.
‘വധുവിന് പ്രായപൂര്‍ത്തിയാകാത്തത് ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം റദ്ദാക്കാന്‍ കാരണമല്ല’; കര്‍ണ്ണാടക കോടതി
ബെംഗളൂരു: ഹിന്ദു വിവാഹ നിയമ പ്രകാരം പെണ്‍കുട്ടികളുടെ കുറഞ്ഞ പ്രായമായി 18 വയസാണെങ്കിലും, വിവാഹ സമയം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായില്ലെങ്കില്‍ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം വിവാഹം അസാധുവാക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
കര്‍ണാടക ഹൈക്കോടതിയുടേതാണ് സുപ്രധാന നിരീക്ഷണം.
രാമനഗര ജില്ലയിലെ ചന്നപട്ടണയിലെ കുടുംബകോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഹിന്ദു വിവാഹനിയമത്തിലെ അഞ്ചാം വകുപ്പിലെ മൂന്നാം ക്ലോസ് പ്രകാരം വിവാഹസമയത്ത് വരന് 21 വയസും വധുവിന് 18 വയസും തികയണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാല്‍, വിവാഹം അസാധുവാക്കുന്ന 11-ാം വകുപ്പിലെ സെക്ഷന്‍ അഞ്ചില്‍ ഒന്ന്, നാല്, അഞ്ച് ക്ലോസുകള്‍ക്ക് വിരുദ്ധമാണെങ്കില്‍ മാത്രമേ വിവാഹം അസാധുവായി കണക്കാക്കാനാകൂവെന്ന് കോടതി നിരീക്ഷിച്ചു. സെക്ഷന്‍ 5(1) പ്രകാരം വിവാഹസമയത്ത് ഒരു കക്ഷിക്കും മറ്റൊരു ജീവിതപങ്കാളി ഉണ്ടായിരിക്കരുതെന്ന് നിഷ്കര്‍ഷിക്കുന്നു. സെക്ഷന്‍ 5(4) പ്രകാരം വിവാഹം കഴിയ്ക്കുന്നവര്‍ രക്തബന്ധമുണ്ടാകരുതെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ചില ആചാരങ്ങളുടെ ഭാഗമായി ഇളവുകളുണ്ട്.
സെക്ഷന്‍ 5 (5) വിവാഹിതരാകുന്നവര്‍ക്ക് പൊതുപൂര്‍വികര്‍ ഉണ്ടാകരുതെന്നും പറയുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത വിവാഹം റദ്ദാക്കണമെന്നത് വ്യവസ്ഥയിലില്ല. 2012 ആഗസ്റ്റ് 15-നാണ് കേസിനാസ്പദമായ വിവാഹം നടന്നത്. വിവാഹസമയം, പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ചന്നപട്ടണ കുടുംബ കോടതി പരാതിക്കാരിയുടെ വിവാഹം അസാധുവാക്കിയത്.
വിവാഹിതയാകുമ്ബോള്‍ 16 വയസും 11 മാസവും 8 ദിവസവും പ്രായമുണ്ടെന്നും നിയമത്തിലെ സെക്ഷന്‍ 5 (3) നിര്‍ദ്ദേശിച്ച പ്രകാരം 18 വയസ്സ് തികഞ്ഞിട്ടില്ലെന്നും കോടതി വിധിച്ചു. അതിനാല്‍ സെക്ഷന്‍ 11 പ്രകാരം വിവാഹം അസാധുവാണെന്നായിരുന്നു കുടുംബ കോടതിയുടെ നിഗമനം. അതേസമയം, നിയമം ശരിയായ രീതിയില്‍ പരിഗണിക്കുന്നതിലും പ്രയോഗിക്കുന്നതിലും കോടതി പരാജയപ്പെട്ടുവെന്ന് വാദിച്ച പെണ്‍കുട്ടി രംഗത്തെത്തി.