ബെംഗളൂരു : പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ കർണാടക മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളിലെ എൻആർഐ ക്വാട്ട സീറ്റുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു.നിലവിൽ 15 ശതമാനം സീറ്റുകളാണ് എൻആർഐ ക്വാട്ടയിൽ അനുവദിക്കുന്നത്. ഇത് അഞ്ചുശതമാനമായി കുറയ്ക്കാനാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി ശുപാർശചെയ്യാൻ ഒരുങ്ങുന്നത്. വിദ്യാർഥികളുടെ എണ്ണംകുറവായതിനാൽ ബാക്കിയാകുന്ന സീറ്റുകളിൽ പ്രവേശനത്തിന് ക്രമക്കേടുകൾ നടക്കുന്നതിന്റെറെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ അധ്യയനവർഷം 883 എൻആർഐ മെഡിക്കൽ സീറ്റുകളിൽ 137 സീറ്റുകളിലാണ് പ്രവേശനം നടന്നത്.
ബാക്കിസീറ്റുകൾ മാനേജ്മെന്റ്റ് ക്വാട്ടയിലേക്ക് മാറ്റുകയായിരുന്നു. 2023-24 അധ്യയനവർഷത്തിൽ 767 സീറ്റുകളിൽ 175 സീറ്റുകളിലും അതിന് മുൻവർഷം 761 സീറ്റുകളിൽ 73 സീറ്റുകളിലുമായിരുന്നു പ്രവേശനം നടന്നത്.കഴിഞ്ഞവർഷം എൻആർഐ ക്വാട്ടയിലെ 375 ഡെന്റൽ സീറ്റുകളിൽ 22 സീറ്റുകളിൽ മാത്രമാണ് പ്രവേശനം നടന്നത്. മുൻവർഷങ്ങളിലും 10 ശതമാനം സീറ്റുകളിൽപോലും പ്രവേശനം നടന്നിട്ടില്ല.എൻആർഐ സീറ്റുകളിൽ വിദ്യാർഥികൾ കുറവായതിനാൽ ഈ സീറ്റുകളിൽ വ്യാജരേഖകളുമായി പ്രവേശനം നേടുന്നതായി കണ്ടെത്തിയിരുന്നു.
വിദേശത്ത് ജനിച്ചവർക്കും എൻആർഐ പദവിയുള്ളവരുടെ മക്കൾക്കും ഈ ക്വാട്ടയിൽ പ്രവേശനം നേടാം.
വനിതാ എഎസ്ഐയെ ലിവ്-ഇൻ പങ്കാളിയായ സിആര്‍പിഎഫ് ജവാൻ കൊലപ്പെടുത്തി; കീഴടങ്ങിയത് കാമുകിയുടെ പൊലീസ് സ്റ്റേഷനില്‍
ഗുജറാത്തിലെ കച്ച് ജില്ലയില്‍ വനിതാ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) അരുണ നതുഭായ് ജാദവിനെ (38) ലിവ്-ഇൻ പങ്കാളിയായ സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാൻ ദിലീപ് ഡാങ്ചി (32) കൊലപ്പെടുത്തി.കൊലപാതകത്തിന് ശേഷം ദിലീപ്, അരുണ ജോലി ചെയ്തിരുന്ന അഞ്ജർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.അരുണ സുരേന്ദ്രനഗർ സ്വദേശിനിയാണ്. അഞ്ജാറിലെ ഗംഗോത്രി സൊസൈറ്റി-2ല്‍ താമസിച്ചിരുന്ന അവർ, 2021-ല്‍ ഇൻസ്റ്റാഗ്രാമിലൂടെ മണിപ്പൂരില്‍ ജോലി ചെയ്യുന്ന ദിലീപുമായി പരിചയപ്പെട്ടു.
അന്നു മുതല്‍ ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട്, അരുണയുടെ വീട്ടില്‍വെച്ച് ഇരുവർക്കുമിടയില്‍ തർക്കമുണ്ടായി. കോപാകുലനായ ദിലീപ്, അരുണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, അന്വേഷണം ആരംഭിച്ചു. ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിവരികയാണ്