ബെംഗളൂരു :പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കുമെന്ന് മുഖ്യമ ബസവരാജ് ബൊമ്മ.പഠന സമ്മർദവും മറ്റും കുറയ്ക്കാൻ യോഗ പരിശീലനത്തിലൂടെ സാധിക്കും.
കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചതും ഓൺലൈൻ പഠനവും മറ്റും വിദ്യാർഥികളുടെ കാര്യശേഷിയെ ബാധിച്ചിട്ടുണ്ട്.ചെറുപ്രായത്തിൽ തന്നെ ജീവിതശൈലീ രോഗങ്ങൾ ബാധിക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടുകയാണ്.നല്ല ആരോഗ്യത്തിനൊപ്പം ചിട്ടയായ ജീവിതരീതി പിന്തുടരാന്നും യോഗയിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഭാവിയില്‍ ത്രിവര്‍ണപതാക മാറി കാവിക്കൊടി ദേശീയപതാകയാകും’; വിവാദ പ്രസ്‌താവനയുമായി ബിജെപി നേതാവ്
ബംഗളൂരു: ദേശീയ പതാകയുടെ പേരില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. ഭാവിയില്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാറി കാവി പതാകയായ ഭാഗവ ധ്വജം ദേശീയപതാകയാകുമെന്നാണ് കര്‍ണാടക മുന്‍ മന്ത്രിയായ കെ.എസ് ഈശ്വരപ്പ അഭിപ്രായപ്പെട്ടത്.
ത്യാഗത്തിന്റെ പ്രതീകമാണ് ഭാഗവധ്വജമെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു.ഏറെകാലമായി ഈ രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന കൊടിയാണ് ഭാഗവധ്വജം. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം അതിനുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി.
അത് വളര്‍ത്തിയെടുക്കാനാണ് കാവി പതാകയ്‌ക്ക് മുന്‍പില്‍ പ്രാര്‍ത്ഥിക്കുന്നതെന്നും കെ.എസ് ഈശ്വരപ്പ പറഞ്ഞു. ഈ രാജ്യത്ത് ഇന്നോ അല്ലെങ്കില്‍ എന്നെങ്കിലുമൊരുനാള്‍ കാവി പതാക ദേശീയപതാകയാകുമെന്നതില്‍ സംശയമേയില്ല. ഈശ്വരപ്പ അഭിപ്രായപ്പെടുന്നു.’കോണ്‍ഗ്രസ് പറയുമ്ബോഴെല്ലാം ത്രിവര്‍ണ പതാക ഉയര്‍ത്തേണ്ട കാര്യമില്ല. ഭരണഘടനയനുസരിച്ച് ദേശീയപതാകയാണ് ത്രിവര്‍ണപതാക.
അതിന് നമ്മള്‍ ബഹുമാനം നല്‍കുന്നുണ്ട്.’ ഈശ്വരപ്പ പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്‌ടര്‍ ആത്മഹത്യ ചെയ്‌ത സംഭവത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നയാളാണ് ഈശ്വരപ്പ.