Home Featured ബെംഗളൂരു : സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസും ആർ.സി.യും സ്മാർട്ടാകാനൊരുങ്ങുന്നു.

ബെംഗളൂരു : സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസും ആർ.സി.യും സ്മാർട്ടാകാനൊരുങ്ങുന്നു.

by admin

ബെംഗളൂരു : കർണാടകത്തിൽ ഡ്രൈവിങ് ലൈസൻസുകളും വാഹനങ്ങളുടെ ആർ.സി. ബുക്കുകളും സ്‌മാർട്ട് കാർഡുകളാക്കി മാറ്റാൻ ഗതാഗതവകുപ്പ് നടപടി തുടങ്ങി.ചിപ്പ് പതിച്ച് ക്യൂ ആർ. കോഡുള്ള കാർഡുകൾ വിതരണംചെയ്യാനാണ് പദ്ധതി. പുതിയ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് കാർഡുകൾ തയ്യാറാക്കുക.വരുന്ന ജനുവരിയോടെ സ്‌മാർട്ട് കാർഡുകളുടെ വിതരണം തുടങ്ങാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.

ചിപ്പിലും ക്യൂ ആർ കോഡിലും വിവരങ്ങൾ ശേഖരിച്ചു വെക്കാനാകുമെന്നതാണ് നേട്ടം.ആവശ്യം വരുമ്പോൾ ഇത് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യാം.നിലവിലുള്ള ഡ്രൈവിങ് ലൈസൻസിനെയും ആർ.സി.യെയും അപേക്ഷിച്ച് കേടുകൂടാതെ സൂക്ഷിക്കാനാവുമെന്നതും സ്‌മാർട്ട് കാർഡ് ആകുമ്പോൾ നേട്ടമാകും. കൂടുതൽ സുരക്ഷയും ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കാമുകിക്ക് ഉറക്കമില്ല, ഡോക്ടറായ കാമുകൻ അനസ്തേഷ്യ നല്‍കിയത് 6 മണിക്കൂറില്‍ 20 തവണ, യുവതി മരിച്ചു

ആറ് മണിക്കൂറിനുള്ളില്‍ 20 തവണയിലധികം അനസ്തേഷ്യ നല്‍കിയതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ടു. കാമുകനായ ഡോക്ടർ യുവതിയുടെ ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണത്രേ തുടർച്ചയായി അനസ്തേഷ്യ നല്‍കിയത്.എന്നാല്‍, യുവതിയുടെ മരണത്തോടെ കാമുകനായ ഡോക്ടർക്കെതിരെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാങ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ക്യു ആണ് കൊലപാതക കുറ്റത്തിന് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇയാളുടെ കാമുകിയായ ചെൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്‌ 2022 -ലാണ് ഒരു ഓണ്‍ലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോം വഴി ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും യുവതി തന്റെ ഉറക്കമില്ലായ്മയെ കുറിച്ച്‌ ഡോക്ടർ കൂടിയായ കാമുകനോട് വെളിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഉറക്കക്കുറവ് ലഘൂകരിക്കുന്നതിനായി തനിക്ക് അനസ്തേഷ്യ നല്‍കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ മാർച്ച്‌ ഏഴിനാണ്. മാർച്ച്‌ 6 -ന്, രാത്രി 11 മണി മുതല്‍ പിറ്റേന്ന് രാവിലെ 5 മണി വരെ ആറ് മണിക്കൂറില്‍ ക്യു ഏകദേശം 1,300 മില്ലിഗ്രാം പ്രൊപ്പോഫോള്‍ അനസ്തേഷ്യ മരുന്ന് 20 -ലധികം തവണകളായി ചെന്നിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. ഇതുകൂടാതെ മാർച്ച്‌ ഏഴിന് രാവിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ക്യു കാമുകിക്ക് സ്വന്തമായി ഉപയോഗിക്കാനായി 100 മില്ലിഗ്രാം പ്രൊപ്പോഫോള്‍ കൂടി നല്‍കി. പിന്നീട് മുറിയില്‍ തിരിച്ചെത്തിയ ക്യൂ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ചെന്നിനെയാണ്.

ക്യു ഉടൻ തന്നെ സംഭവം പോലീസില്‍ അറിയിക്കുകയും സംഭവിച്ച കാര്യങ്ങള്‍ പോലീസിനോട് ഏറ്റുപറയുകയും ചെയ്തു. കൂടാതെ ഇയാള്‍ ചെന്നിൻ്റെ ബന്ധുക്കള്‍ക്ക് 400,000 യുവാൻ (US$55,000) നഷ്ടപരിഹാരം നല്‍കുകയും ചെയ്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.വൈദ്യപരിശോധനയില്‍ യുവതിയുടെ മരണകാരണം പ്രൊപ്പോഫോളിൻ്റെ അമിതമായ ഉപയോഗം ആണെന്ന് കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group