ബംഗളൂരു: ഹൃദയാഘാതത്തെക്കുറിച്ചുള്ള പഠനം സിലബസിൽ ഉൾപ്പെടുത്തുന്നതിനായി കമ്മിറ്റി രൂപ വത്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ.സ്കൂൾ പാഠ്യപദ്ധതിയിൽ ഹൃദയാഘാത പഠനം എന്ന വിഷയം ഉൾപ്പെടുത്തണമെന്ന ആരോഗ്യ വ കുപ്പിന്റെ അഭ്യർഥന പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ആരോഗ്യ വിദഗ്‌ധർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗ സ്ഥർ എന്നിവരടങ്ങുന്ന ഒരു സംയുക്ത സമിതിയെ സിലബസ് രൂപവത്കരണത്തിനായി നിയോഗിക്കും. അധ്യായത്തിൻ്റെ ഉള്ളടക്കം, രൂപം എന്നിവ സമിതി യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലും മുഖ്യമന്ത്രി യുമായുള്ള ചർച്ചക്ക് ശേഷവും തയാറാക്കും. കൂടാ തെ സിലബസ് ഏത് ക്ലാസുമുതൽ തുടങ്ങണമെന്ന ത് സംബന്ധിച്ചും കമ്മിറ്റി തീരുമാനമെടുക്കും. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വ കുപ്പ് തുടർ നടപടികൾ സ്വീകരിക്കും.
യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ശേഷം വാഷിംഗ് മെഷീനും ഫ്രിഡ്ജും മോഷ്ടിച്ചു; നാലുപേര്‍ അറസ്റ്റില്‍
35കാരിയെ പീഡിപ്പിച്ച കേസില്‍ നാലുപേർ അറസ്റ്റില്‍. രഘു (23), കെഞ്ചെഗൗഡ (26), മദേഷ (27), ശശികുമാർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ബംഗളൂരു പരപ്പനയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. സുഹൃത്തായ നാഗേഷിന്റെ ക്ഷണത്തെ തുടർന്നാണ് യുവതി വീട്ടിലെത്തിയത്. ഇതേസമയം നാഗേഷ് തന്റെ സുഹൃത്തായ രഘുവിനെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. രഘു മൂന്നാളുകള്‍ക്കൊപ്പമാണ് നാഗേഷിന്റെ വീട്ടിലെത്തിയത്.വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതിക്കും നാഗേഷിനുമെതിരെ കേസെടുപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
ഇതിനുശേഷം ഇവർ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് ഓണ്‍ലെെൻ ഗെയിമിംഗിന് വേണ്ടി യുവതിയോട് പണം ആവശ്യപ്പെട്ടു. പ്രതികളുടെ ഭീഷണിക്ക് വഴങ്ങി യുവതി 12000 രൂപയും നാഗേഷ് 8000 രൂപയും കൊടുത്തു. കിട്ടിയ പണം കൂടാതെ പ്രതികള്‍ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും രണ്ട് മൊബെെല്‍ ഫോണും എടുത്ത് സ്ഥലം വിടുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതി പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ വാഷിംഗ് മെഷീനും ഫ്രിഡ്ജും ടിവിയും മോഷ്ടിച്ചതായും പരാതിയില്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി ഓണ്‍ലെെൻ ഗെയിമിന്റെ അടിമയാണെന്ന് കണ്ടെത്തി. ഗെയിമിംഗില്‍ ഉണ്ടാക്കിയ നഷ്ടം നികത്താനാണ് നാഗേഷിനെയും യുവതിയെയും ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു