Home Featured കർണാടകത്തിൽ 141 4 കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം

കർണാടകത്തിൽ 141 4 കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം

by admin

ബെംഗളൂരു : കർണാടകത്തിൽ 2030-ഓടെ 141 4 കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം. നഗരത്തിലെ വാതകവിതരണ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിയോഗിക്കുന്ന ഏജൻസികളാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 30 വരെ കർണാടകത്തിൽ 412 സി.എൻ.ജി. സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.ബെംഗളൂരു അർബൻ (77), ബെംഗളൂരു റൂറൽ (41) ദക്ഷിണ കന്നഡ (35), ബല്ലാരി (21), രാമനഗര (17), ബീദർ (16), മൈസൂരു (14), ബെലഗാവി (14), മാണ്ഡ്യ (11), ഗദഗ് (11), ശിവമോഗ (11), കോലാർ (10), ചിത്രദുർഗ (10), ഉഡുപ്പി (10), ഹാസൻ (12), ധാർവാഡ് (9), തുമകൂരു (9), ഹാവേരി (9), ദാവണഗെരെ (9), ചിക്കബെല്ലാപുര (4), ചാമരാജ്നഗർ (3), കുടക് (2), കൊപ്പാൾ (7), വിജയപുര (8), റായ്ച്ചൂരു (6), കലബുറഗി (11), ബാഗൽകോട്ട് (13), യാദ്ഗിർ (1) എന്നിങ്ങനെയാണ് നിലവിലുള്ള സ്റ്റേഷനുകൾ.Like

ലോകത്തെ മികച്ച 100 റെസ്റ്റാറന്‍റുകളില്‍ ഒന്ന് കേരളത്തില്‍; ഇന്ത്യയില്‍നിന്ന് പട്ടിക‍യില്‍ ഇടം നേടിയത് ഏഴെണ്ണം

പാചക കലയില്‍ പൗരാണിക പാരമ്ബര്യമുള്ള രാജ്യമാണ് ഇന്ത്യ. പുരാണങ്ങളില്‍ മുതല്‍ പരാമർശിച്ചുവരുന്ന ഇന്ത്യയുടെ പാചക കല പലകാലങ്ങളിലായി പലവിധ മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.വിദേശത്തുനിന്ന് ഉള്‍പ്പെടെ ഇവിടുത്തെ രുചിഭേദങ്ങളെ അടുത്തറിയാൻ എത്തുന്നവർ നിരവധിയാണ്. ഇക്കാര്യത്തില്‍ നമ്മള്‍ മലയാളികളും മുൻപന്തിയിലാണ്. ഇതിനിടെ ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്റാറന്‍റുകളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് പ്രമുഖ ഫൂഡ് ആൻഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്.

വിയന്നയിലെ ഫിഗല്‍മ്യൂലർ ഒന്നാമതെത്തിയ പട്ടികയില്‍ ഏഴ് ഇന്ത്യൻ റെസ്റ്റാറന്‍റുകളാണുള്ളത്. അതിലൊന്ന് കേരളത്തിലാണെന്നതാണ് മറ്റൊരു സവിശേഷത. കോഴിക്കോട്ടെ പാരഗണ്‍ റെസ്റ്റാറന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. കൊല്‍ക്കത്തയിലെ പീറ്റർ ക്യാറ്റ് (ഏഴ്), മുർത്തലിലെ അംരിക് സുഖ്ദേവ് (13) എന്നിവയാണ് ആദ്യ 50ലുള്ള മറ്റ് ഇന്ത്യൻ ഭക്ഷണശാലകള്‍. ഡല്‍ഹിയിലെ കരിം ഹോട്ടല്‍ (59), ബംഗളൂരുവിലെ സെൻട്രല്‍ ടിഫിൻ റൂം (69), ഡല്‍ഹിയിലെ ഗുലാത്തി (77), മുംബൈയിലെ റാം ആശ്രയ (78) എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യൻ റെസ്റ്റാറന്‍റുകള്‍.

ഭക്ഷണ വിഭവങ്ങള്‍ക്കു പുറമെ സാംസ്കാരിക പ്രാധാന്യം, ചരിത്രം, ജനപ്രീതി എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. 1939ല്‍ സ്ഥാപിച്ച പാരഗണ്‍ റസ്റ്റാറന്‍റിലെ ബിരിയാണിയാണ് ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവം. ഇതിനു പുറമെ സീഫൂഡുകള്‍ക്കും മലബാർ വിഭവങ്ങള്‍ക്കും പ്രസിദ്ധമാണ് പാരഗണ്‍. നേരത്തെ ടേസ്റ്റ് അറ്റ്ലസിന്‍റെ ലോകത്തെ മികച്ച പത്ത് ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ചിക്കൻ 65 ഇടംനേടിയിരുന്നു. ആഗോള പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചിക്കൻ 65 ഉള്ളത്.

2023 ആഗസ്റ്റില്‍ പത്താമതായിരുന്നു ചിക്കൻ 65ന്‍റെ സ്ഥാനം. ഇത്തവണത്തെ പട്ടികയില്‍ ഇടം നേടിയവയില്‍ കൂടുതലും ഏഷ്യൻ വിഭവങ്ങളാണെന്ന സവിശേഷതയുമുണ്ട്. ദക്ഷിണ കൊറിയയില്‍നിന്നുള്ള ‘ചികിൻ’ ആണ് ഒന്നാമത്. ജപ്പാനില്‍നിന്നുള്ള ‘കരാജ്’ രണ്ടാമതെത്തി. ദക്ഷിണ യു.എസിലെ ‘ഫ്രൈഡ് ചിക്കൻ’, ഇന്തൊനീഷ്യൻ വിഭവമായ ‘അയം ഗൊറെങ്’ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് വിഭവങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group