ബെംഗളൂരു: ലോക്നൗൺ നീട്ടിയത് മൂലം കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമൊക്കെ കോവിഡ് കേസുകൾ കുറയ്ക്കാൻ സാധിച്ചെന്നും അതിനാൽ സംസ്ഥാനത്തും വ്യാപനം കുറയണമെങ്കിൽ മെയ് 24വരെ ഇപ്പോഴുള്ള പതിനാല് ദിവസത്തെ ലോക്നൗൺ നീട്ടണമെന്നും റെവന്യൂ മന്ത്രി ആർ. അശോക മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ലോക്ലൗൺ കാലാവധി അവസാനിക്കാനാകുമ്പോൾ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച കർഫ്യൂവും ഇപ്പോഴത്തെ ലോക്സൗണും കാരണം ബെംഗളൂരുവിൽ കോവിഡ് വ്യാപനം കുറഞ്ഞുവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രിൽ 27-നായിരുന്നു കോവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗവ്യാപനം കുതിച്ചുയർന്നതിനെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയത്. ഇതുകൊണ്ട് ഫലം കാണാതെവന്നതിനെത്തുടർന്നാണ് മേയ് പത്ത് മുതൽ 14 ദിവസം സമ്പൂർണ ലോക്നൗൺ പ്രഖ്യാപിച്ചത്.
ഒരേ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്തു; ഒടുവില്‍ വരന് അറസ്റ്റില്‍
നഗരത്തിൽ ലോക്ലൗൺ പ്രഖ്യപിക്കുന്നതിന് മുൻപ് ദിനംപ്രതിയുള്ള കോവിഡ് കേസുകൾ 25000 ആയിരുന്നത് ലോക്ക്ഡൗണിന് ശേഷം 16000 ആയി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കോവിഡ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ബി.എസ്. ഡെപ്യൂട്ടി കമ്മിഷണർമാർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. മാർ, ആരോഗ്വവകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ മേധാവിമാർ എന്നിവരുമായി യോഗം ചേരും. ചൊവ്വാഴ്ച സംസ്ഥാനത്തെ 17 ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് കോവിഡ് അവലോകന ചേരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ ജില്ലകളിലേയും കോവിഡ സ്ഥിതിഗതികൾ കൃത്യമായി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.