Home Featured രാജ്യത്ത് ഇതാദ്യം ; അവരുടെ അവസ്ഥ അറിയണം; ലൈംഗികന്യൂനപക്ഷ സര്‍വേ നടത്താൻ കര്‍ണാടക സര്‍ക്കാര്‍

രാജ്യത്ത് ഇതാദ്യം ; അവരുടെ അവസ്ഥ അറിയണം; ലൈംഗികന്യൂനപക്ഷ സര്‍വേ നടത്താൻ കര്‍ണാടക സര്‍ക്കാര്‍

by admin

ലൈംഗികന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക-സാമ്ബത്തിക സ്ഥിതി മനസ്സിലാക്കാൻ സർവേ നടത്താൻ കർണാടകസർക്കാർ.ട്രാൻസ്ജെൻഡർ അടക്കം സംസ്ഥാനത്തെ ലൈംഗികന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.സംസ്ഥാനത്തെ 15 ജില്ലകളില്‍ നടത്തുന്ന ദേവദാസി സർവേയ്ക്ക് ഒപ്പമാണ് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് ലൈംഗികന്യൂനപക്ഷ സർവേയും നടത്തുന്നത്.

ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസം, തൊഴില്‍, സാമ്ബത്തികസ്ഥിതി, നേരിടുന്ന സാമൂഹികവെല്ലുവിളികള്‍ എന്നിവ സർവേയുടെ ഭാഗമായിരിക്കുമെന്ന് വനിത-ശിശുവികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കർ അറിയിച്ചു. രാജ്യത്താദ്യമായാണ് ഇത്തരം ഒരു സർവേ നടത്തുന്നതെന്ന് സർക്കാർവൃത്തങ്ങള്‍ പറഞ്ഞു

മതവികാരം വ്രണപ്പെടുത്തി ; ലോറി ഉടമ മനാഫിനെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തിയതിന് ലോറി ഉടമ മനാഫിനെതിരെ കേസ്. ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തിയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് എഫ്‌ഐആർ ഇട്ടത്.മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. കേരളത്തിലെ ആള്‍ക്കാരെ വിഷയം അറിയിച്ചു. ഇതാണ് താൻ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് പറഞ്ഞത്.

ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.ധർമസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്.കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സിഎൻ ചിന്നയ്യ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ധർമ്മസ്ഥലയില്‍ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളുമെല്ലാം ഉയർന്നിരുന്നു.

പിന്നാലെ കർണാടക സർക്കാർ സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group