Home Featured സംസ്ഥാനത്ത് പുതിയ ജാതിസർവേ സെപ്റ്റംബർ 22 മുതൽ

സംസ്ഥാനത്ത് പുതിയ ജാതിസർവേ സെപ്റ്റംബർ 22 മുതൽ

by admin

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതിസർവേ സെപ്റ്റംബർ 22 മുതൽ ഏഴുവരെ നടത്തും. ദസറ അവധിയോടനുബന്ധിച്ചാണ് ഈ ദിവസങ്ങളിൽ സർവേ നടത്തുന്നത്. കോൺഗ്രസിന്റെതന്നെ ഭരണകാലത്ത് 2015-ൽ നടത്തിയ സർവേയിൽ ജാതിസംഘടനകൾ എതിർപ്പുമായി എത്തിയതിനെത്തുടർന്നാണ് പഴയ സർവേ ഉപേക്ഷിച്ച് പുതിയ സർവേ നടത്താൻ തീരുമാനിച്ചത്.കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നായിരുന്നു നടപടി. ഒക്ടോബർ അവസാനം റിപ്പോർട്ട് സമർപ്പിക്കും.

ബെംഗളൂരുവില്‍ ഇത് അപൂര്‍വ്വം’; താമസം മാറിപ്പോകുമ്ബോള്‍ വീട്ടുടമസ്ഥന്റെ സമ്മാനം വെള്ളി ബ്രേസ്‌ലെറ്റ്

നഗരത്തിലെ ഉയർന്ന വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമാകാറുണ്ട്.എന്നാല്‍ ഇതില്‍ തിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. വീട് മാറിപ്പോകുമ്ബോള്‍ വീട്ടുടമസ്ഥൻ തനിക്കൊരു വെള്ളി ബ്രേസ്ലെറ്റ് സമ്മാനിച്ച കാര്യമാണ് യുവാവ് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത്. ബ്രേസ്ലെറ്റിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.രണ്ട് വർഷമാണ് താൻ ആ വീട്ടില്‍ വാടകയ്ക്ക് താമസിച്ചതെന്നും ഇത്രയും കാലം ഒരു മകനെപ്പോലെയാണ് തന്നെ പരിഗണിച്ചതെന്നും യുവാവ് കുറിച്ചു. യാത്രയയപ്പ് സമ്മാനമായി ഐശ്വര്യത്തിനായി ധരിക്കുന്ന പരമ്ബരാഗത വെള്ളി ബ്രേസ്ലെറ്റ് സമ്മാനിച്ചു.

അതു മാത്രമല്ല, അദ്ദേഹത്തിന്റെ സ്കൂട്ടി പലപ്പോഴും തനിക്ക് ഉപയോഗിക്കാൻ നല്‍കിയിട്ടുണ്ടെന്നും യുവാവ് പറയുന്നു.വൈറലായ ഈ പോസ്റ്റിന് താഴെ വീട്ടുടമസ്ഥനെ അഭിനന്ദിച്ച്‌ പലരും കമന്റ് ചെയ്തു. ഒരു നല്ല വാർത്ത കേട്ടതില്‍ സന്തോഷമുണ്ടെന്നും ചില വീട്ടുടമസ്ഥർ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ പണം പോലും തിരിച്ച്‌ തരാറില്ലെന്നും ആളുകള്‍ കമന്റില്‍ പറയുന്നു. എന്തെങ്കിലും സമ്മാനം തിരിച്ചുനല്‍കാൻ ശ്രമിക്കണമെന്നും ഇത്രയും നല്ല മനുഷ്യരെ അപൂർവമായി കാണാൻ സാധിക്കൂവെന്നുമായിരുന്നു ഒരു പ്രതികരണം. പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നായിരുന്നു ഒരു കമന്റ്.

You may also like

error: Content is protected !!
Join Our WhatsApp Group