Home Featured ബാംഗ്ലൂർ മലയാളികൾക്ക് പണി : കേരളത്തിൽ നിന്നുള്ള പലഹാരങ്ങൾക്ക്‌ വിലക്ക്

ബാംഗ്ലൂർ മലയാളികൾക്ക് പണി : കേരളത്തിൽ നിന്നുള്ള പലഹാരങ്ങൾക്ക്‌ വിലക്ക്

by admin

നാടുവിട്ട് യാത്ര പോയാല്‍ മലയാളികള്‍ കൂടുതലും തിരയുന്നത് നമ്മുടെ സ്വന്തം രുചികളാണ്. യാത്രയ്ക്കിടയിലെ വിരസത അകറ്റാൻ ഇടയ്ക്കൊന്നു കൊറിക്കാനും വിശപ്പു മാറ്റാനും ആദ്യം എടുക്കുന്നത് നമ്മുടെ നാടൻ പലഹാരങ്ങള്‍ തന്നെയാണ്.വഴിയില്‍ ഭക്ഷണം കഴിക്കേണ്ടി വരുമ്ബോഴും കിട്ടിയാല്‍ മലയാളി ഭക്ഷണം തന്നെ കഴിക്കുകയും ചെയ്യും. എന്നാല്‍ കർണ്ണാടകയില്‍ ചിലപ്പോള്‍ ഈ പലഹാരം കഴിപ്പ് നടന്നെന്നു വരില്ല.കർണ്ണാടകയുടെ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് കേരളത്തില്‍ നിന്നുള്ള ലഘുഭക്ഷണങ്ങളിലും പലഹാര ഇനങ്ങളും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.

കേരളത്തില്‍ നിർമ്മിച്ച്‌ കർണ്ണാടയുടെ അതിർത്തി ജില്ലകളില്‍ വില്‍ക്കുന്ന പലഹാരങ്ങളിലാണ് കൃത്രിമ നിറങ്ങളും മറ്റും കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനീകരമാകുന്ന വസ്തുക്കളാണ് പരിശോധിച്ച 90 ഓളം സാമ്ബിളുകളില്‍ കണ്ടെത്തിയത്.നിപ്പട്ട്, മിക്സ്ചർ, ചിപ്‌സ്, ഹല്‍വ, മുറുക്ക്, ഡ്രൈ ഫ്രൂട്ട്‌സ് , ജാം, ഖാര തുടങ്ങിയ ലഘുഭക്ഷണങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ സണ്‍സെറ്റ് യെല്ലോ, അല്ലുറ റെഡ്, അസോറൂബിൻ, ടാർട്രാസൈൻ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ കണ്ടെത്തിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അനാരോഗ്യകരമായ വസ്തുക്കളടങ്ങിയ ഇത്തരം വസ്തുക്കള്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങള്‍കൂടാത, മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിനെക്കുറിച്ച്‌ എഫ്‌എസ്‌എസ്‌എഐ ആശങ്ക പ്രകടിപ്പിപ്പിച്ചു.

കാസർഗോഡ്, ദക്ഷിണ കന്നഡ, ബംഗളൂരു എന്നിവയുള്‍പ്പെടെ മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യപ്പെടുമെന്ന് ആശങ്കയാണ് വകുപ്പ് മുന്നോട്ട് വെച്ചത്.കൂടാതെ, കേരളത്തില്‍ നിന്നും കൊണ്ടുവന്ന് കർണ്ണാടകയില്‍ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വില്കുന്ന വിഷയം പരിശോധിക്കാൻ കേരള സർക്കാരിന് കർണാടക കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്. ഒപ്പം, സുരക്ഷിതമല്ലാത്ത ലഘുഭക്ഷണങ്ങള്‍ നിർമ്മിക്കുന്നത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.കർണാടക ജില്ലകളായ മൈസൂരു, ചാമരാജനഗർ, കുടക്, മടിക്കേരി, ദക്ഷിണ കന്നഡ, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് കൃത്രിമ നിറങ്ങളടങ്ങിയ ലഘുഭക്ഷണം വിതരണം ചെയ്തത്.

പലഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങളില്‍ കൃത്രിമ നിറവും മറ്റ് ദോഷകരമായ വസ്തുക്കളും അമിതമായി ഉപയോഗിക്കുന്നത് സ്ഥിരം ഇത്തരം സാധനങ്ങള്‍ കഴിക്കുന്ന വരുടെ ആരോഗ്യത്തെ മോശകരമായി ബാധിക്കും. വല്ലപ്പോഴുമേ കഴിക്കുന്നുവുള്ളുവെങ്കിലും ഇത്തരം വസ്തുക്കള്‍ ഉള്ളില്‍ ചെല്ലുന്നത് ദോഷമാണ്. സ്ഥിരമായി ഇത്തരം വസ്തുക്കള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കുകയാണ് നല്ലത്.

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; കഴുത്തിന് മുറിവേറ്റ യുവതി ചികിത്സയില്‍

വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം.അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്ബ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്.കൊടക്കല്ലില്‍ പെട്രോള്‍ പമ്ബിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ ഷാള്‍ ഉള്ളതിനാല്‍ ആഴത്തില്‍ മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. രാത്രിയോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group